ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 3

ജീവിതവിജയത്തിനുള്ള ഒരു അസാധാരണ രഹസ്യം 
=================================
 
ഏൾ നെറ്റിൻഗേൽ പറയുന്നു "നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ നിങ്ങൾ വിജയിക്കും ".
നിങ്ങൾ എന്തു ചിന്തിക്കുന്നുവോ  അതായി നിങ്ങൾ മാറും. പോസറ്റീവ് ആയിട്ടാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ വിജയിക്കും. നെഗറ്റീവ് ആയിട്ടാണ് ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ പരാജയപ്പെടും. എന്തുകൊണ്ടാണ് കൂടുതൽ ആളുകൾക്കും  ആ രീതിയിലേക്കു മാറാൻ സാധിക്കാത്തത് . ജോർജ് ബെർണാഡ്ഷാ പറയുന്നു ജനങ്ങൾ എപ്പോളും ചുറ്റുപാടുകളെ കുറ്റം പറയുകയാണ് ചെയ്യുന്നത്. ശരിക്കും നമുക്ക് എന്താണോ വേണ്ടത് ആ സാഹചര്യങ്ങളെ  നമ്മൾ സൃഷ്ടിക്കുകയാണ് .ഉദാഹരണത്തിനു നമുക്ക് ഭയങ്കര സന്തോഷം  ഉള്ള ദിവസമാണെങ്കിൽ നമ്മളോട് സ്കൂളിൽ പോകേണ്ടെന്നു പറഞ്ഞാലും, അന്ന് ഭയങ്കര മഴയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കിലും നമ്മൾ സാഹചര്യം സൃഷ്ടിച്ചു പോകും.നമ്മൾക്കു  പോകേണ്ടാത്ത എന്നു തോന്നുന്ന ദിവസമാണെങ്കിൽ നമ്മൾ തലവേദനയോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കുകയോ ചെയ്യും. ഇവിടെ എന്താണ് സംഭവിക്കുന്നത്, നമ്മുക്ക് ആവിശ്യമായ സാഹചര്യം നമ്മൾ സൃഷ്ടിക്കുന്നു. എന്നാൽ ഈ ശീലങ്ങൾ തുടർന്നും നമ്മുടെ ജീവിതത്തിൽ തുടർച്ചയായി കൊണ്ടു പോകുന്നു.
നെറ്റിൻഗേൽ പറയുന്നു, എന്താണോ നമ്മൾ ചിന്തിക്കുന്നത് നമുക്ക് അതു നേടുവാൻ സാധിക്കും. ഒരു ലക്ഷ്യവും ഇല്ലാത്ത വ്യക്തിയാണോ നാം, എന്നാൽ  നമുക്ക് ഒന്നും തന്നെ നേടുവാൻ സാധിക്കില്ല.എങ്ങനെയാണ് ഇത്  നമ്മുടെ ജീവിത്തിൽ കൊണ്ടു വരേണ്ടത്, അതിനു ഒരുദാഹരണം പറയാം ഒരു കര്ഷകന് കുറച്ച് ഭൂമിയുണ്ട്. അവിടെ എന്തു വിളയിക്കണമെന്നത് അദ്ദേഹത്തിന്റ തീരുമാനമാണ്.അവിടെ എന്തു നടുന്നു എന്നത് ഭൂമിക്കു അറിയേണ്ടതില്ല. അവിടെ ചോള കൃഷി നടത്താം അല്ലെങ്കിൽ വിഷ വിത്ത് വിതയ്ക്കാം അത് കർഷകന്റെ തീരുമാനമാണ് .നിങ്ങൾ എത്രത്തോളം പരിശ്രമിക്കുന്നോ അതനുസരിച്  നിങ്ങൾക് ഫലം ലഭിക്കും.വിഷവിത്തു വിതയ്ക്കുകയാണെങ്കിൽ  വിഷം ഒരുപാടു ലഭിക്കും. ചോളം വിതയ്ക്കുകയാണെങ്കിൽ ചോളം ഒരുപാട് ലഭിക്കും.അല്ലാതെ ഭൂമി അവിടെ ഒന്നും ചെയ്യുന്നില്ല, എന്താണോ നിങ്ങൾ വിതയ്ക്കുന്നത് അതാണ് നിങ്ങൾ കൊയ്യുന്നത്. എന്നാൽ എന്തുകൊണ്ടാണ് എല്ലാവർക്കും ഇത് പ്രായോഗികമാക്കാൻ സാധിക്കാത്തത്, 
ഇത് നിസാരമായ ഒന്നായി തോന്നാം എന്നാൽ ഇവിടെ അദ്ദേഹം പറയുന്നു, മനസ് എന്നത് എല്ലാവർക്കും വെറുതെ കിട്ടിയ ഒന്നാണ്.മനുഷ്യരുടെ പ്രകൃതം എന്നുപറയുന്നത്  എന്താണോ വെറുതെ കിട്ടുന്നത് അതിന്ന് യാതൊരു മൂല്യവും കല്പിക്കില്ല.അങ്ങനെ നോക്കുമ്പോൾ നമുക്ക് വെറുതെ കിട്ടിയ പലതും ഉണ്ട്‌. നമ്മുക്ക് കിട്ടിയ ബന്ധങ്ങൾ, നമുക്ക് കിട്ടുന്ന സ്നേഹം, നമ്മൾ ശ്വസിക്കുന്ന വായു, ജലം  ഇതൊക്കെ നമുക്ക് ജന്മനാ വെറുതെ കിട്ടുന്നതാണ് അതുകൊണ്ട് തന്നെ നമ്മൾ പലപ്പോഴും അതിനു വില കല്പിക്കാറില്ല അതേ സമയം നമ്മൾ വില കൊടുത്തു വാങ്ങിയ കാറാകട്ടെ, വീടാകട്ടെ  അതിനു നമ്മൾ വലിയ മൂല്യം കൊടുക്കുന്നു. പക്ഷെ അദ്ദേഹം പറയുന്നു പ്രകൃതി നിയമം എന്നുപറയുന്നത് നേരെ വിപരീതമാണ്. നമുക്ക് ജന്മനാ ലഭിച്ച കാര്യങ്ങൾ ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും അതു നമ്മൾക്കു തിരിച്ചു കിട്ടില്ല ആ സമയത്ത് നമ്മൾ വില കൊടുത്തു വാങ്ങുന്ന കാര്യങ്ങൾ നഷ്ടപ്പെട്ടാലും വീണ്ടും വാങ്ങാൻ നമുക്ക് കഴിയും. പക്ഷെ നമ്മുടെ ശ്വാസം നഷ്ടപ്പെട്ടാൽ അതു തിരിച്ചു കിട്ടില്ല. അതേ പോലെ അദ്ദേഹം പറയുന്നു, നമ്മുടെ മനസ് എന്നത് ദൈവം തന്ന സമ്മാനമാണ്. അതിനെ പരിപാലിക്കണം.നമ്മുക്ക്  എന്ത് ആയി തീരണം എന്നത് ആദ്യം തീരുമാനിക്കുക, എന്താണോ ആകേണ്ടത് ഒരു നടനോ,  അതോ ഒരു ബിസിനസ്‌ മാനോ,അല്ലെങ്കിൽ മറ്റെന്തെങ്കിലും,  അതു തീരുമാനിച്ചാൽ മനസിലേക്ക് അതിനെ ഒരു വിത്തായി വിതയ്ക്കുക . അതിനു ശേഷം അതിനു വേണ്ടുന്ന പ്രവർത്തികൾ തുടർന്നുകൊണ്ടിരിക്കുക. നമ്മുടെ മനസ് പതിയെ നമ്മെ ആ ലക്ഷ്യത്തിലേക്കു കൊണ്ടുപോകും. 
   അതിനു അദ്ദേഹം ഉദാഹരണമായി പറയുന്നു, ഒരിക്കൽ അദ്ദേഹം  അമേരിക്കൻ  നഗരത്തിലൂടെ യാത്ര ചെയ്യുക ആയിരുന്നു. ആ  സമയത്തു ഒരു വലിയ ട്രക്ക് അദ്ദേഹം കാണാൻ ഇടയായി. അത് മുഴുവൻ  മാലിന്യം ആയിരുന്നു. 35 ടണ്ണോളം ഭാരവും, 30 കിലോ മീറ്ററോളം  വേഗതയിലുമാണ്  ആ വാഹനം പോകുന്നത്. ആ ഒരു വണ്ടിയെ നിയന്ത്രിക്കുന്നതു ഒരു മെലിഞ്ഞ വ്യക്തിയാണ്. അതേ പോലെ നമ്മളെയും നമ്മുടെ മനസിന്‌ ഏതു ദിശയിലേക്കും നിയന്ത്രിച്ചു കൊണ്ടു പോകാൻ പറ്റും. പക്ഷെനമ്മൾ തീരുമാനിക്കണം അതിനെ ഏങ്ങോട്ടു കൊണ്ടുപോകണം എന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഇത് ഒരു അസാധാരണ രഹസ്യമായി പ്രതിപാദിക്കുന്നത് , ഇത് പലർക്കും അറിയാവുന്ന ഒന്നാണ്. പലരും  ബൈബിളിലൊക്കെ (അദ്ദേഹം അമേരിക്കയിൽ ആയതുകൊണ്ട് ബൈബിളിനെ കുറിച്ചു പറയുന്നുത്  ) വായിച്ചിട്ടുണ്ട് "അന്വേഷിപ്പിൻ  കണ്ടെത്തും ",  "മുട്ടുവിൻ തുറക്കപ്പെടും ". അങ്ങനെയുള്ള കാര്യങ്ങൾ അറിയുന്നുണ്ട്, പക്ഷെ എന്നാലും എല്ലാവരും  ജീവിതത്തിൽ ഇത് പ്രാവർത്തികമാക്കുന്നില്ല .അതിനാലാണ് ഇതിനെ  അസാധാരണ രഹസ്യമായി അദ്ദേഹം വിശേഷിപ്പിക്കുന്നത് .
നിങ്ങൾ സമൂഹത്തിലേക്ക്  ഇറങ്ങി പലരോടും
ജീവിത വിജയത്തിന്റെ രഹസ്യമെന്താണ് എന്ന് ചോദിക്കുകയാണെങ്കിൽ ഭൂരിപക്ഷം ആളുകൾക്കും അതിനെ കുറിച്ച് അറിവ് ഉണ്ടാകില്ല. അതിനാലാണ് അദ്ദേഹം ഇതിനെ രഹസ്യമായി വിശേഷിപ്പിക്കുന്നത്.
നമ്മുടെ ലക്ഷ്യങ്ങൾ നമ്മുടെ മനസിലേക്ക് ഒരു വിത്തായി നിക്ഷേപിക്കുക . ഏന്നിട്ട് അതിനു വേണ്ടി മുന്നോട്ട് പ്രവർത്തിക്കുക എങ്കിൽ അതു നേടാൻ നമുക്ക് സാധിക്കും. ഈ രഹസ്യം മനസിലാക്കിയ ഒന്നോ രണ്ടോ ആളുകൾ മാത്രമേ ഉണ്ടാകു. മറ്റുപലർക്കും ഇതറിയാം എന്നാൽ  ആരും തന്നെ വിജയിക്കാനുള്ള ഒരു താക്കോലായി  ഇത് ഉപയോഗിക്കുന്നില്ല എന്നത് സങ്കടകരമായ ഒരു വസ്തുതയാണ്. നമ്മൾ ഒരിക്കലും അങ്ങനെ ആകരുത്. നമ്മുടെ മനസിലേക്ക് ലക്ഷ്യങ്ങളുടെ വിത്ത് വിതക്കുകയും അതിനെ നല്ല രീതിയിൽ പരിപാലിക്കുകയും ചെയ്യുക.. 
  എങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ ഇതു  പ്രവർത്തികമാക്കേണ്ടത്,  അതിനു എന്തൊക്കെ കാര്യങ്ങളാണ് ഓരോ ദിവസവും ചെയ്യേണ്ടത് എന്നുള്ള കാര്യങ്ങൾ അറിയാൻ തുടർന്നുള്ള ബ്ലോഗുകൾ വായിക്കുക. കൂടാതെ ഞങ്ങളുടെ യൂട്യൂബ് വീഡിയോ കാണാനും മറക്കരുത്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 2

ജീവിത വിജയത്തിന്റെ അസാധാരണമായ  രഹസ്യം  ചിലർ എന്തു തൊട്ടാലും പൊന്നാകും, എന്നാൽ മറ്റു ചിലർ എപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കും...എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? അതിന്റെ പിന്നിൽ ഒരു രഹസ്യം ഉണ്ട്‌.  ഒരു വ്യക്തമായ ലക്ഷ്യം ഉണ്ടെങ്കിൽ മാത്രമേ ഒരു വ്യക്തിക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കു, മറിച്ചു ലക്ഷ്യം ഇല്ലെങ്കിൽ വിജയിക്കില്ല. ഉദാഹരണത്തിന് രണ്ടു കപ്പലുകളെ സങ്കല്പ്പിക്കാം,  ലോകത്തിലെ തന്നെ ഏറ്റവും നല്ല കപ്പലുകൾ, അവ തുറമുഖത്തു നിന്നും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. അതിൽ ഒരു കപ്പലിന് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ട്. എന്നാൽ രണ്ടാമത്തെ കപ്പലിന് ആകട്ടെ ഒരു പ്രത്യേക ദിശ കൊടുത്തിട്ടില്ല. അവിടെ എന്താണ് സംഭവിക്കാൻ പോകുന്നത്, അദ്യത്തെ കപ്പൽ പതിനായിരം  പ്രാവശ്യം ചുറ്റിത്തിരിഞ്ഞാലും എന്തു പ്രതിസന്ധി വന്നാലും യാത്ര ചെയ്ത് അത് എത്തേണ്ട തുറമുഖത്തുതന്നെ എത്തിച്ചേരും. എന്നാൽ അതേ സമയം രണ്ടാമത്തെ കപ്പലിനു എന്താണ് സംഭവിക്കുക, തുറമുഖത്തുനിന്നു അതു പുറപ്പെട്ടാൽ തന്നെ അതിനു മുഴുവൻ സംശയം ആയിരിക്കും ഇനി എങ്ങോട്ടാണ് പോകേണ്ടത് എന്നുള്ള ധാരണ അതിന്ന് ഉണ്ടായിരിക്കില്ല, എല്ലാം പ്രതിസന്ധി ആയി അതിന്ന് തോന്നും .  ഇതുതന്നെയാണ്

മാറാൻ സാധിക്കുന്നവനെ ജീവിത വിജയം നേടാൻ സാധിക്കൂ..

നല്ലൊരു മാറ്റം നാമെല്ലാവരും ഏപ്പോഴും ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമുക്ക് അതിനു സാധിക്കുന്നുണ്ടോ? നല്ല വളർച്ചയുള്ള ഒരു ജീവിതം, നല്ല ലൈഫ് സ്റ്റൈൽ അങ്ങനെ പലതും നാം ആഗ്രഹിക്കാറുണ്ട്, എന്നാൽ പലപ്പോഴും നാമവിടെ എത്തിച്ചേരുന്നില്ല. സാധാരണ എങ്ങനെ ഉയർന്ന ഒരു ജീവിതം നേടിയെടുക്കണം എന്ന് എപ്പോഴാണ് നമ്മുടെ മനസ്സിൽ തോന്നാറുള്ളത് ? ഗുരുക്കന്മാരുടെ വാക്കുകൾ കേൾക്കുമ്പോഴോ, പുസ്തകങ്ങൾ വായിക്കുമ്പോഴോ അല്ലെങ്കിൽ വീഡിയോസ് കാണുമ്പോഴോ  ഒക്കെ ആയിരിക്കാം അല്ലെ ? എന്നാൽ യഥാർത്ഥത്തിൽ നമുക്ക് അവിടെ എത്തിച്ചേരാൻ കഴിയാറില്ല. ശരിയല്ലേ... കാരണം നമുക്ക് നമ്മളെ കുറിച്ചുള്ള സെൽഫ് ഇമേജ് തന്നെയാണ്. നമ്മളിൽ രൂപപ്പെട്ട സെല്ഫ് ഇമേജ് കാരണം നമ്മുടെ ആത്മവിശ്വാസം വളരെ കുറവാണെങ്കിൽ നമ്മുക്ക് മാറ്റങ്ങളെ വേഗത്തിൽ  സ്വീകരിക്കാൻ സാധിക്കില്ല.  മാറ്റത്തിന്റെ പ്രാധ്യാനത്തെ മനസിലാക്കാൻ വേണ്ടി ഞാൻ ഇവിടെ രണ്ടു കരിങ്കല്ലുകളുടെ കഥ പറയാം. ഒരു കാട്ടിൽ മനോഹരമായ രണ്ടു വലിയ കല്ലുകൾ ഉണ്ടായിരുന്നു. അവർ എപ്പോഴും പല പല കാര്യങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു.  ഒരു ദിവസം ഒരു കല്ലിനെ കുറേയാളുകൾ ചേർന്ന് എവിടേക്കോ കൊണ്ടു പോയി. അതികം താമസിയാതെ രണ്ട