ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 2

ജീവിത വിജയത്തിന്റെ അസാധാരണമായ  രഹസ്യം 

ചിലർ എന്തു തൊട്ടാലും പൊന്നാകും, എന്നാൽ മറ്റു ചിലർ എപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കും...എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? അതിന്റെ പിന്നിൽ ഒരു രഹസ്യം ഉണ്ട്‌.  ഒരു വ്യക്തമായ ലക്ഷ്യം ഉണ്ടെങ്കിൽ മാത്രമേ ഒരു വ്യക്തിക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കു, മറിച്ചു ലക്ഷ്യം ഇല്ലെങ്കിൽ വിജയിക്കില്ല. ഉദാഹരണത്തിന് രണ്ടു കപ്പലുകളെ സങ്കല്പ്പിക്കാം,  ലോകത്തിലെ തന്നെ ഏറ്റവും നല്ല കപ്പലുകൾ, അവ തുറമുഖത്തു നിന്നും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. അതിൽ ഒരു കപ്പലിന് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ട്. എന്നാൽ രണ്ടാമത്തെ കപ്പലിന് ആകട്ടെ ഒരു പ്രത്യേക ദിശ കൊടുത്തിട്ടില്ല. അവിടെ എന്താണ് സംഭവിക്കാൻ പോകുന്നത്, അദ്യത്തെ കപ്പൽ പതിനായിരം  പ്രാവശ്യം ചുറ്റിത്തിരിഞ്ഞാലും എന്തു പ്രതിസന്ധി വന്നാലും യാത്ര ചെയ്ത് അത് എത്തേണ്ട തുറമുഖത്തുതന്നെ എത്തിച്ചേരും. എന്നാൽ അതേ സമയം രണ്ടാമത്തെ കപ്പലിനു എന്താണ് സംഭവിക്കുക, തുറമുഖത്തുനിന്നു അതു പുറപ്പെട്ടാൽ തന്നെ അതിനു മുഴുവൻ സംശയം ആയിരിക്കും ഇനി എങ്ങോട്ടാണ് പോകേണ്ടത് എന്നുള്ള ധാരണ അതിന്ന് ഉണ്ടായിരിക്കില്ല, എല്ലാം പ്രതിസന്ധി ആയി അതിന്ന് തോന്നും . 

ഇതുതന്നെയാണ് മനുഷ്യജീവിതത്തിലും സംഭവിക്കുന്നത്.  സെയിൽസ്  എന്നത് ലോകത്തിലെ തന്നെ ഏറ്റവും നല്ല മേഖലയാണ്. ഏതൊരു സ്ഥാപനത്തെ എടുത്തുനോക്കിയാലും  അവരുടെ ഉത്പന്നമോ, സേവനമോ എന്തുമായി കൊള്ളട്ടെ എന്താണോ ജനങ്ങൾക്ക് വേണ്ടത് അതു ജനങ്ങളിലേക്ക് എത്തിക്കുകയും അവരെ അതിൽ പങ്കാളികളാക്കുകയും  ചെയ്യുകയാണ് ആ സ്ഥാപനത്തിന്ന് ആവശ്യം. എല്ലാ കമ്പനികളും ഏറ്റവും ചിലവാക്കുന്നത് സെയിൽസ്  എന്ന മേഖലക്കു വേണ്ടിയാണു. അതിൽ തന്നെ ഉയർന്ന തസ്‌തികയിൽ ഉള്ളവർക്ക് നല്ല ശമ്പളം കൊടുക്കുന്നുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. പക്ഷെ ഭൂരിപക്ഷം സ്ഥാപനങ്ങൾക്കും അങ്ങനെയുള്ള വ്യക്തികളെ കണ്ടെത്താൻ സാധിക്കുന്നില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. കാരണം ജനങ്ങൾ അത്തരം ഒരു മേഖലയെ കുറിച്ച് ചിന്തിക്കുന്നില്ല. നമ്മുടെ ചുറ്റുപാടുകൾ ഒന്നും അത്തരം മേഖലയിലേക്ക് പോകുന്നില്ല അതുകൊണ്ട് നമ്മളും പോകുന്നില്ല. തുടർച്ചയായി കാര്യങ്ങൾ ഇവിടെ ആവർത്തിക്കുന്നു. കാരണം സമൂഹം ഒരു പ്രത്യേക വേഗതയിലാണ് പോകുന്നത് അതുകൊണ്ട് നമ്മുടെ മനസിലും തീരുമാനങ്ങൾക്കു ഉറപ്പില്ലാതെയാകുന്നു. ഉദാഹരണം നമ്മുടെ മിലിട്ടറി കോൺവോയ്  നോക്കുകയാണെങ്കിൽ അവർ ഒരു പ്രത്യേക വേഗത്തിൽ മാത്രമേ പോവുകയുള്ളു. കാരണം ഏറ്റവും പിറകിലുള്ള വാഹനങ്ങളും ഒന്നിച്ചു പോകേണ്ടതുണ്ട്. അതു പോലെ തന്നെയാണ് ഏതൊരു ഒരു സമ്പത്തുവ്യവസ്‌ഥക്കും  ഏറ്റവും താഴെയുള്ള വ്യക്തികളെയും ഒന്നിച്ചു കൊണ്ടുപോകേണ്ടതുണ്ട്. എന്നാൽ വ്യക്തികൾ വളരുന്നതിന് ഇത് തടസ്സമാകേണ്ടതില്ല. നമ്മുടെ വളർച്ച ലക്ഷ്യം വച്ചു കൊണ്ടു നമുക്ക് മുന്നോട്ട് പോകാൻ കഴിയണം. നമ്മുടെ ഓരോ ആൾക്കാരുടെയും മനസ്സിൽ ഒരു സുരക്ഷിത ബോധം ഉണ്ട്‌, അതു വിജയത്തിന് പലപ്പോഴും തടസമാകുന്നു. അതുകൊണ്ടുതന്നെയാണ് പലരും സർക്കാർ ജോലി ഇഷ്ടമില്ലാതെയാണെങ്കിൽ പോലും തിരഞ്ഞെടുക്കുന്നത്. നമ്മുടെ മനസിന്‌ നാം അതിരു സൃഷ്ടിക്കുന്നു  ഇതിനപ്പുറം എനിക്കു വളരാൻ സാധിക്കില്ല എന്നു തീരുമാനിക്കുന്നു. എപ്പോഴാണോ ആ അതിരു നമ്മൾ ഭേദിക്കുന്നതു അപ്പോൾ മാത്രമേ നമുക് വിജയം ഉണ്ടാവുകയുള്ളു. നെറ്റിൻഗേൽ പറയുന്നു, നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്താണോ അതു കണ്ടുപിടിക്കുകയാണ് ഒന്നാമതായി നാം ചെയ്യേണ്ടത്. രണ്ടാമതായി എന്തിനെ കുറിച്ചാണോ നാം ചിന്തിച്ചു കൊണ്ടിരിക്കുന്നത് അതായി നമ്മുടെ ജീവിതം മാറും. ഒരു പ്രത്യേക ലക്ഷ്യം  ഉണ്ടാവുകയും അതിലേക്ക് ഓരോ പടിയായി നാം പോകുകയും ചെയ്യതാൽ അതാണ് വിജയം. എന്താണ് ആ നിഗൂഢ രഹസ്യം -എന്താണോ നാം ചിന്തിക്കുന്നത് അതായി നാം മാറും- ലോകത്തിലെ ഒരുപാടു തത്വചിന്തകന്മാരെയും, വിജയിച്ച വ്യക്തികളെയും, അധ്യാപകരെയും, നമ്മൾ എടുക്കുകയാണെങ്കിൽ പല കാര്യങ്ങളിലും അവർ വൈരുധ്യം പ്രകടിപ്പിച്ചേക്കാം എന്നാൽ, ഈ ഒറ്റക്കാര്യം എല്ലാവരും സമ്മതിക്കും. "എന്താണോ നാം ചിന്തിക്കുന്നത് നമ്മൾ അതായി തീരും". പ്രശസ്നായ റോമൻ തത്വ ചിന്തകൻ മാർക്കേസ് അറീലിയാസ് പറയുന്നത്, "ഒരു മനുഷ്യന്റെ ചിന്താഗതിയാണ് അവരെ നിർണയിക്കുന്നത്" എന്നാണ്.  ഇന്ഗ്ലണ്ടിന്റെ പ്രധാനമന്ത്രിയായിരുന്ന ബഞ്ചമിൻ ഡിസ്‌ട്രേലി പറയുന്നത്," ഒരു മനുഷ്യൻ എന്തെങ്കിലും നേടണമെന്ന് ചിന്തിക്കുകയും അതിനു വേണ്ടി നിരന്തരം പ്രായത്നിച്ചു കൊണ്ടിരിക്കുകയും ചെയ്താൽ ആ വ്യക്തിക്ക് നേടാൻ പറ്റാത്തതായ് ഒന്നുമില്ല". ജീവിതത്തിൽ അദ്ദേഹം നിരവധി തവണ പ്രധാനമന്ത്രിപദത്തിൽ എത്തിയത് അദ്ദേഹത്തിന്റെ ഈ ഉറച്ച വിശ്വാസം കൊണ്ടാണ്. തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് കൊണ്ടാണ്. ഇതേ കാര്യം തന്നെയാണ് അമേരിക്കൻ തത്വചിന്തകൻ ആയിട്ടുള്ള റാൽഫ് വാൾഡോ എമേഴ്സൺ പറയുന്നത്, ഒരു "ഒരു വ്യക്തി ഒരു  ദിവസം എന്താണോ ചിന്തിച്ചു കൊണ്ടിരിക്കുന്നത് അതാണ് ആ വ്യക്തി".  അമേരിക്കൻ തത്വചിന്തകൻ ആയിട്ടുള്ള വില്യം ജെയിംസ് പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ തലമുറയുടെ  ഏറ്റവും വലിയ തിരിച്ചറിവ് എന്നത്, "നമ്മുടെ ചിന്തകൾ മാറ്റുന്നതിലൂടെ ഒരു വ്യക്തിക് അവരുടെ ജീവിതം മുഴുവൻ  മാറ്റുവാൻ  സാധിക്കും "എന്നുള്ളതാണ്..

എന്തുകൊണ്ടാണ് നെറ്റിൻഗേൽ ഇതിനെ  ജീവിത്തിന്റെ  നിഗൂഢ രഹസ്യം എന്നുപറയുന്നത്, നമ്മുടെ ജീവിതത്തിൽ ഒന്നിനെ കുറിച്ചു ചിന്തിക്കുകയും ഒരു ലക്ഷ്യത്തിലേക്കു മുന്നോട്ട് പോകുകയും ചെയ്യുന്നുണ്ടെങ്കിൽ നമുക്ക് വ്യക്തമായ ദിശ ഇണ്ടാകും, അല്ലെങ്കിൽ നമ്മുടെ മനസ്സിൽ ഉൽക്കണ്ഠ, ഭയം, സംശയം എന്നിവയാണ് ഉണ്ടാവുക അതുകൊണ്ട് തന്നെ തുടർച്ചയായി നമ്മൾ പരാജയത്തിലേക് പോകും. പ്രതിസന്ധികൾ  ഉണ്ടെങ്കിൽ പോലും ലക്ഷ്യത്തിലേക്കു നമ്മളെ നയിക്കണമെങ്കിൽ വ്യക്തമായ കാഴചപ്പാട് വേണം. വീണ്ടും വീണ്ടും നമ്മളെ പ്രവർത്തിപ്പിക്കാൻ അതു പ്രേരിപ്പിക്കും. ലക്ഷ്യത്തിലേക്ക് എത്തുന്നതിൽ എവടെയൊക്കെയാണ് നമ്മൾക്കു പ്രതിസന്ധി നേരിടുന്നത്. ഇന്നു നമ്മൾ ഏതു സാഹചര്യത്തിൽ ഉണ്ടെങ്കിലും അതിനെ ഏങ്ങനെ മാറ്റം? തുടർന്നുള്ള ബ്ലോഗുകൾ വായിക്കുക. കൂടാതെ ഞങ്ങളുടെ യൂട്യൂബ് വീഡിയോ കാണാനും മറക്കരുത്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാറാൻ സാധിക്കുന്നവനെ ജീവിത വിജയം നേടാൻ സാധിക്കൂ..

നല്ലൊരു മാറ്റം നാമെല്ലാവരും ഏപ്പോഴും ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമുക്ക് അതിനു സാധിക്കുന്നുണ്ടോ? നല്ല വളർച്ചയുള്ള ഒരു ജീവിതം, നല്ല ലൈഫ് സ്റ്റൈൽ അങ്ങനെ പലതും നാം ആഗ്രഹിക്കാറുണ്ട്, എന്നാൽ പലപ്പോഴും നാമവിടെ എത്തിച്ചേരുന്നില്ല. സാധാരണ എങ്ങനെ ഉയർന്ന ഒരു ജീവിതം നേടിയെടുക്കണം എന്ന് എപ്പോഴാണ് നമ്മുടെ മനസ്സിൽ തോന്നാറുള്ളത് ? ഗുരുക്കന്മാരുടെ വാക്കുകൾ കേൾക്കുമ്പോഴോ, പുസ്തകങ്ങൾ വായിക്കുമ്പോഴോ അല്ലെങ്കിൽ വീഡിയോസ് കാണുമ്പോഴോ  ഒക്കെ ആയിരിക്കാം അല്ലെ ? എന്നാൽ യഥാർത്ഥത്തിൽ നമുക്ക് അവിടെ എത്തിച്ചേരാൻ കഴിയാറില്ല. ശരിയല്ലേ... കാരണം നമുക്ക് നമ്മളെ കുറിച്ചുള്ള സെൽഫ് ഇമേജ് തന്നെയാണ്. നമ്മളിൽ രൂപപ്പെട്ട സെല്ഫ് ഇമേജ് കാരണം നമ്മുടെ ആത്മവിശ്വാസം വളരെ കുറവാണെങ്കിൽ നമ്മുക്ക് മാറ്റങ്ങളെ വേഗത്തിൽ  സ്വീകരിക്കാൻ സാധിക്കില്ല.  മാറ്റത്തിന്റെ പ്രാധ്യാനത്തെ മനസിലാക്കാൻ വേണ്ടി ഞാൻ ഇവിടെ രണ്ടു കരിങ്കല്ലുകളുടെ കഥ പറയാം. ഒരു കാട്ടിൽ മനോഹരമായ രണ്ടു വലിയ കല്ലുകൾ ഉണ്ടായിരുന്നു. അവർ എപ്പോഴും പല പല കാര്യങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു.  ഒരു ദിവസം ഒരു കല്ലിനെ കുറേയാളുകൾ ചേർന്ന് എവിടേക്കോ കൊണ്ടു പോയി. അതികം താമസിയാതെ രണ്ട

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 3

ജീവിതവിജയത്തിനുള്ള ഒരു അസാധാരണ രഹസ്യം  =================================   ഏൾ നെറ്റിൻഗേൽ പറയുന്നു "നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ നിങ്ങൾ വിജയിക്കും ". നിങ്ങൾ എന്തു ചിന്തിക്കുന്നുവോ  അതായി നിങ്ങൾ മാറും. പോസറ്റീവ് ആയിട്ടാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ വിജയിക്കും. നെഗറ്റീവ് ആയിട്ടാണ് ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ പരാജയപ്പെടും. എന്തുകൊണ്ടാണ് കൂടുതൽ ആളുകൾക്കും  ആ രീതിയിലേക്കു മാറാൻ സാധിക്കാത്തത് . ജോർജ് ബെർണാഡ്ഷാ പറയുന്നു ജനങ്ങൾ എപ്പോളും ചുറ്റുപാടുകളെ കുറ്റം പറയുകയാണ് ചെയ്യുന്നത്. ശരിക്കും നമുക്ക് എന്താണോ വേണ്ടത് ആ സാഹചര്യങ്ങളെ  നമ്മൾ സൃഷ്ടിക്കുകയാണ് .ഉദാഹരണത്തിനു നമുക്ക് ഭയങ്കര സന്തോഷം  ഉള്ള ദിവസമാണെങ്കിൽ നമ്മളോട് സ്കൂളിൽ പോകേണ്ടെന്നു പറഞ്ഞാലും, അന്ന് ഭയങ്കര മഴയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കിലും നമ്മൾ സാഹചര്യം സൃഷ്ടിച്ചു പോകും.നമ്മൾക്കു  പോകേണ്ടാത്ത എന്നു തോന്നുന്ന ദിവസമാണെങ്കിൽ നമ്മൾ തലവേദനയോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കുകയോ ചെയ്യും. ഇവിടെ എന്താണ് സംഭവിക്കുന്നത്, നമ്മുക്ക് ആവിശ്യമായ സാഹചര്യം നമ്മൾ സൃഷ്ടിക്കുന്നു. എന്നാൽ ഈ ശീലങ്ങൾ തുടർന്നും നമ്മുട