ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാറാൻ സാധിക്കുന്നവനെ ജീവിത വിജയം നേടാൻ സാധിക്കൂ..


നല്ലൊരു മാറ്റം നാമെല്ലാവരും ഏപ്പോഴും ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമുക്ക് അതിനു സാധിക്കുന്നുണ്ടോ? നല്ല വളർച്ചയുള്ള ഒരു ജീവിതം, നല്ല ലൈഫ് സ്റ്റൈൽ അങ്ങനെ പലതും നാം ആഗ്രഹിക്കാറുണ്ട്, എന്നാൽ പലപ്പോഴും നാമവിടെ എത്തിച്ചേരുന്നില്ല. സാധാരണ എങ്ങനെ ഉയർന്ന ഒരു ജീവിതം നേടിയെടുക്കണം എന്ന് എപ്പോഴാണ് നമ്മുടെ മനസ്സിൽ തോന്നാറുള്ളത് ? ഗുരുക്കന്മാരുടെ വാക്കുകൾ കേൾക്കുമ്പോഴോ, പുസ്തകങ്ങൾ വായിക്കുമ്പോഴോ അല്ലെങ്കിൽ വീഡിയോസ് കാണുമ്പോഴോ  ഒക്കെ ആയിരിക്കാം അല്ലെ ? എന്നാൽ യഥാർത്ഥത്തിൽ നമുക്ക് അവിടെ എത്തിച്ചേരാൻ കഴിയാറില്ല. ശരിയല്ലേ... കാരണം നമുക്ക് നമ്മളെ കുറിച്ചുള്ള സെൽഫ് ഇമേജ് തന്നെയാണ്. നമ്മളിൽ രൂപപ്പെട്ട സെല്ഫ് ഇമേജ് കാരണം നമ്മുടെ ആത്മവിശ്വാസം വളരെ കുറവാണെങ്കിൽ നമ്മുക്ക് മാറ്റങ്ങളെ വേഗത്തിൽ  സ്വീകരിക്കാൻ സാധിക്കില്ല. 

മാറ്റത്തിന്റെ പ്രാധ്യാനത്തെ മനസിലാക്കാൻ വേണ്ടി ഞാൻ ഇവിടെ രണ്ടു കരിങ്കല്ലുകളുടെ കഥ പറയാം. ഒരു കാട്ടിൽ മനോഹരമായ രണ്ടു വലിയ കല്ലുകൾ ഉണ്ടായിരുന്നു. അവർ എപ്പോഴും പല പല കാര്യങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു.  ഒരു ദിവസം ഒരു കല്ലിനെ കുറേയാളുകൾ ചേർന്ന് എവിടേക്കോ കൊണ്ടു പോയി. അതികം താമസിയാതെ രണ്ടാമത്തെ കല്ലിനെയും അവർ കൊണ്ടുപോയി. ഈ വേർപിരിയൽ അവർക്ക് വളരെ അസഹനീയമായിരുന്നു. ഒരു ശില്പി തന്റെ ശില്പ നിര്മാണത്തിന്ന് വേണ്ടി ആയിരുന്നു കല്ലുകൾ കൊണ്ടുപോയത്. ശില്പി രണ്ടു കല്ലിലും തന്റെ ആയുധങ്ങൾ പ്രയോഗിച്ചു, എന്നാൽ ഒന്നാമത്തെ കല്ല് വേദന സഹിക്കാൻ ആവാതെ ശില്പി വരുത്തുന്ന മാറ്റങ്ങൾക്ക് നിന്നു കൊടുത്തില്ല.എന്നാൽ  രണ്ടാമത്തെ കല്ല് ആകട്ടെ എല്ലാ വേദനകളും സഹിച്ചു ശില്പി വരുത്തുന്ന മാറ്റങ്ങളെ സ്വീകരിച്ചു. അങ്ങനെ ഒരുപാട്  നാളുകളുടെ പരിശ്രമത്തിനു ശേഷം ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകി. ദിവസേന ധാരാളം ആളുകൾ  അവിടെ സന്ദർശിക്കാൻ തുടങ്ങി. അവിടേക്ക് പോകുന്നവർക്കായി ഒരു ചവിട്ടു പടി ആവശ്യമായി വന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ഒരു കല്ലിനെ അവിടെ ചവിട്ടു പടി ആയി ഉപയോഗിച്ചു . ഇത് ആ കല്ലിനെ വളരെ വിഷമിപ്പിച്ചു, കാരണം കാട്ടിൽ കഴിഞ്ഞപ്പോൾ അവന്  ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും കൂടെ സ്വപ്നങ്ങളും ഉണ്ടായിരുന്നു.എന്നാൽ ഇവിടെ ഓരോ നിമിഷവും അവൻ വേദനിച്ചു കൊണ്ടിരിക്കുകയാണ് . അങ്ങനെ ഒരു ദിവസം ആളൊഴിഞ്ഞ സമയത്ത് ആ പരിസരം മുഴുവൻ അവൻ നിരീക്ഷിച്ചു. എല്ലാവരും ആരാധിക്കാനായി പോകുന്ന ഭാഗത്തേക്ക്  നോക്കിയപ്പോൾ അവൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. തന്റെ പഴയ സുഹൃത്തിനെയാണ് അവൻ അവിടെ കണ്ടത്. അത്യധികം സന്തോഷത്തോടെ പരിസരം മറന്ന് അവൻ വിളിച്ചുകൂവി "ഏയ് ചങ്ങാതി എന്നെ മനസിലായോ ഞാൻ നിന്റെ ആ പഴയ സുഹൃത്ത്". നിന്നിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടല്ലോ, അവൻ അത്ഭുതത്തോടെ ചോദിച്ചു. എന്തൊക്കെയായാലും  എന്താ നിന്റെ ഒരു ഭാഗ്യം. ഇപ്പോൾ എല്ലാവരും ആരാധിക്കുന്ന ദേവതയാണല്ലോ നീ. നമ്മൾ എങ്ങനെ കഴിഞ്ഞതാ.. അവൻ നെടുവീർപ്പിട്ടു. തന്റെ പഴയ ആത്മ മിത്രത്തെ കണ്ട ആ കല്ല് സന്തോഷത്തോടെ വിളിച്ചു പറഞ്ഞു "ചങ്ങാതി എന്റെ ഈ മാറ്റത്തിൽ ഭാഗ്യത്തിന് വലിയ പ്രാധാന്യം ഇല്ല. നമ്മളെ രണ്ടുപേരെയും ഒരേ ശില്പി തന്നെയാണ് രൂപപ്പെടുത്തിയത്. എന്നാൽ മൂർച്ചയുള്ള ഉളി ഉപയോഗിച്ച എന്നിൽ ഒരുപാട് മാറ്റങ്ങൾ നടത്താൻ അദ്ദേഹം ശ്രമിച്ചപ്പോൾ അതിനെ നീ ചെയ്തതുപോലെ എതിർക്കുന്നതിനുപകരം ഞാൻ ക്ഷമയോടെ സഹനത്തോടെ മുന്നോട്ട് പോയി ആ വേദനകളുടെയും കടുത്ത അനുഭവങ്ങളുടെയും സൃഷ്ടിയാണ് ഇന്നത്തെ ഈ ഞാൻ. "  

ഈ കഥയിലൂടെ നാം തീരുമാനിക്കേണ്ടത് എല്ലാവരാലും ആദരിക്കപ്പെടും ആരാധിക്കുകയും ചെയ്യുന്ന ദേവതയാകണോ അതോ വെറുമൊരു നടക്കല് അകണോ എന്ന്. നമ്മളിൽ മാറ്റം ഉണ്ടാക്കാൻ നമ്മളെക്കാൾ അനുഭവ പരിചയം ഉള്ളവരുമായി കൂടുതൽ ഇടപെടുകയും  നാം മാറ്റങ്ങളെ സ്വീകരിക്കാൻ നമ്മെ സ്വയം പര്യാപ്തമാക്കേണ്ടതുമുണ്ട്. നാം വിചാരിക്കാതെ മറ്റൊരു വ്യക്തിക്ക് നമ്മളിൽ സ്വാധീനം ചെലുത്താൻ സാധ്യമല്ല.

Click here to watch on youtube

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 2

ജീവിത വിജയത്തിന്റെ അസാധാരണമായ  രഹസ്യം  ചിലർ എന്തു തൊട്ടാലും പൊന്നാകും, എന്നാൽ മറ്റു ചിലർ എപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കും...എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? അതിന്റെ പിന്നിൽ ഒരു രഹസ്യം ഉണ്ട്‌.  ഒരു വ്യക്തമായ ലക്ഷ്യം ഉണ്ടെങ്കിൽ മാത്രമേ ഒരു വ്യക്തിക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കു, മറിച്ചു ലക്ഷ്യം ഇല്ലെങ്കിൽ വിജയിക്കില്ല. ഉദാഹരണത്തിന് രണ്ടു കപ്പലുകളെ സങ്കല്പ്പിക്കാം,  ലോകത്തിലെ തന്നെ ഏറ്റവും നല്ല കപ്പലുകൾ, അവ തുറമുഖത്തു നിന്നും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. അതിൽ ഒരു കപ്പലിന് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ട്. എന്നാൽ രണ്ടാമത്തെ കപ്പലിന് ആകട്ടെ ഒരു പ്രത്യേക ദിശ കൊടുത്തിട്ടില്ല. അവിടെ എന്താണ് സംഭവിക്കാൻ പോകുന്നത്, അദ്യത്തെ കപ്പൽ പതിനായിരം  പ്രാവശ്യം ചുറ്റിത്തിരിഞ്ഞാലും എന്തു പ്രതിസന്ധി വന്നാലും യാത്ര ചെയ്ത് അത് എത്തേണ്ട തുറമുഖത്തുതന്നെ എത്തിച്ചേരും. എന്നാൽ അതേ സമയം രണ്ടാമത്തെ കപ്പലിനു എന്താണ് സംഭവിക്കുക, തുറമുഖത്തുനിന്നു അതു പുറപ്പെട്ടാൽ തന്നെ അതിനു മുഴുവൻ സംശയം ആയിരിക്കും ഇനി എങ്ങോട്ടാണ് പോകേണ്ടത് എന്നുള്ള ധാരണ അതിന്ന് ഉണ്ടായിരിക്കില്ല, എല്ലാം പ്രതിസന്ധി ആയി അതിന്ന് തോന്നും .  ഇതുതന്നെയാണ്

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 3

ജീവിതവിജയത്തിനുള്ള ഒരു അസാധാരണ രഹസ്യം  =================================   ഏൾ നെറ്റിൻഗേൽ പറയുന്നു "നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ നിങ്ങൾ വിജയിക്കും ". നിങ്ങൾ എന്തു ചിന്തിക്കുന്നുവോ  അതായി നിങ്ങൾ മാറും. പോസറ്റീവ് ആയിട്ടാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ വിജയിക്കും. നെഗറ്റീവ് ആയിട്ടാണ് ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ പരാജയപ്പെടും. എന്തുകൊണ്ടാണ് കൂടുതൽ ആളുകൾക്കും  ആ രീതിയിലേക്കു മാറാൻ സാധിക്കാത്തത് . ജോർജ് ബെർണാഡ്ഷാ പറയുന്നു ജനങ്ങൾ എപ്പോളും ചുറ്റുപാടുകളെ കുറ്റം പറയുകയാണ് ചെയ്യുന്നത്. ശരിക്കും നമുക്ക് എന്താണോ വേണ്ടത് ആ സാഹചര്യങ്ങളെ  നമ്മൾ സൃഷ്ടിക്കുകയാണ് .ഉദാഹരണത്തിനു നമുക്ക് ഭയങ്കര സന്തോഷം  ഉള്ള ദിവസമാണെങ്കിൽ നമ്മളോട് സ്കൂളിൽ പോകേണ്ടെന്നു പറഞ്ഞാലും, അന്ന് ഭയങ്കര മഴയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കിലും നമ്മൾ സാഹചര്യം സൃഷ്ടിച്ചു പോകും.നമ്മൾക്കു  പോകേണ്ടാത്ത എന്നു തോന്നുന്ന ദിവസമാണെങ്കിൽ നമ്മൾ തലവേദനയോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കുകയോ ചെയ്യും. ഇവിടെ എന്താണ് സംഭവിക്കുന്നത്, നമ്മുക്ക് ആവിശ്യമായ സാഹചര്യം നമ്മൾ സൃഷ്ടിക്കുന്നു. എന്നാൽ ഈ ശീലങ്ങൾ തുടർന്നും നമ്മുട