ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജീവിത വിജയ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ?

വിജയിക്കുവാനുള്ള  രഹസ്യം 

നമുക്കെല്ലാവർക്കും ജീവിതത്തിൽ വിജയിക്കണം എന്ന ആഗ്രഹം ഉണ്ട്. എന്നാൽ എന്താണ് ജീവിത വിജയം?  എങ്ങനെയാണ് ജീവിത വിജയം കൈവരിക്കുക? എന്ന് എത്ര പേർക്ക് അറിയാം. പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനും,  റേഡിയോ ജേർണലിസ്റ്റും ആയ ഏൾ നൈറ്റിംഗേൽ ജീവിത വിജയത്തിനെ കുറിച്ച് 1956കളിൽ തന്റെ ഓഡിയോ റെക്കോർഡിങ്ങുകളിൽ പ്രതിപ്പാദിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു; അമേരിക്കയിൽ  25 വയസുള്ള നൂറ് ആളുകളുടെ ഇടയിൽ നടത്തിയ ഒരു സർവ്വേയിൽ എല്ലാവരും തന്നെ ജീവിത വിജയം നേടണമെന്ന് ആഗ്രഹിക്കുന്നു എന്ന് പറയുന്നു. എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് 65 വയസാകുമ്പോഴേക്കും അവരിൽ 95%പേരും മറ്റുള്ളവരെ ആശ്രയിച്ചാണ്  ജീവിക്കുന്ന് എന്നാണ്. 

എന്താണ് ഇതിനു  കാരണം? ഓരോ വ്യക്തിയും  സമൂഹത്തിലെ  മാനദണ്ഡങ്ങൾക്ക് അനുസൃതമായി ജീവിക്കുന്നു.  സമൂഹത്തിൽ എന്താണോ നടക്കുന്നത്  അതിനെ മാർഗ്ഗരേഖയായി കണ്ട് പിന്തുടരുകയാണ് ചെയ്യുന്നത്.

നൈറ്റിംഗേൽ ജീവിത വിജയത്തിനെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്  "സക്‌സസ് ഈസ് എ പ്രോഗ്രസ്സിവ് റിയലൈസേഷൻ ഓഫ് എ വേർതി ഐഡിയൽ" അതായത്, ഒരു വ്യക്തി ഏതു മേഖലയിൽ ആണോ പ്രവർത്തിക്കുന്നത്, ആ മേഖലയിൽ പൂർണ സന്തോഷത്തോടെ ആ  വ്യക്തിക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയും, തന്റെ പുരോഗതി അദ്ദേഹം വിലയിരുത്തുകയും ചെയ്യുന്നുവെങ്കിൽ അദ്ദേഹം ജീവിത വിജയം കൈവരിച്ചു എന്നാണ് അനുമാനിക്കേണ്ടത്. ഉദാഹരണമായി ഒരു വീട്ടമ്മ ആഗ്രഹിക്കുന്നത് തന്റെ മക്കളെയും കുടുംബത്തെയും നോക്കി ജീവിക്കാനാണ്  അതുകൊണ്ട് തന്നെ എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ അവർ നല്ല സന്തോഷവതി ആയിരിക്കുകയും ആ പ്രവർത്തിയിൽ സ്വയം സമർപ്പിക്കുകയും ചെയ്താൽ അവർ ജീവിത വിജയം നേടിയതായി കണക്കാക്കാം. ജീവിത വിജയം എന്നതിനെ  ഒരു സാമ്പത്തികംവെച്ച് അളക്കേണ്ടതില്ല ഒരു സ്കൂൾ ടീച്ചർ അല്ലെങ്കിൽ ഏതൊരു വ്യക്തിയും ആകട്ടെ അവർ ചെയ്യുന്ന പ്രവർത്തിയിൽ സന്തോഷവും, എന്നും ഒരു പടി മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ടെങ്കിൽ അവർ വിജയം കൈവരിച്ചവരാണ്  എന്നാണ് നൈറ്റിംഗേൽ പറയുന്നത്.  അതായതു മുൻകൂട്ടി ഒരു ലക്‌ഷ്യം തീരുമാനിക്കുകയും  അതിൽ അവർ മുന്നോട്ടു പോകുകയും ചെയ്യുന്നുണ്ടെങ്കിൽ അവർ ജീവിതത്തിൽ വിജയിച്ചു എന്നു പറയാം. 

തുടർന്ന് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ഒരു നിരീക്ഷണം; ഇരുപത് വ്യക്തികളോട് തങ്ങൾ ചെയ്യുന്ന പ്രവർത്തികൾ എന്തിനാണ് ചെയ്യുന്നത് എന്ന ചോദ്യം ഉന്നയിച്ചപ്പോൾ അതിൽ ഒരാൾ മാത്രമാണ് വ്യക്തമായ ഉത്തരം നൽകിയത്. എന്താണ് ഈ വ്യക്തികളുടെ ജീവിതത്തിനെ സ്വാധീനിക്കുന്നത് ? അതുമായി ബന്ധപ്പെട്ടു അദ്ദേഹം വിരൽ ചൂണ്ടുന്നത് 'ദി മാൻസ് സെർച്ച്‌ ഫോർ ഹിംസെൽഫ്' എന്ന പുസ്‌തകത്തിലെക്കാണ്. ശരിക്കും ധൈര്യത്തിന്റെ എതിർപദം ഭീരുത്വമല്ല മറിച്ച് അത് മുൻധാരണയാണ്. ജീവിതത്തിൽ വിജയം നേടണമെങ്കിൽ പുതിയ കാര്യങ്ങൾ ഏറ്റെടുക്കാനും, നടപ്പിൽ വരുത്താനുമുള്ള ധൈര്യം ആവശ്യമാണ്. എന്നാൽ മിക്കവാറും എല്ലാവരുടെയും മനസ്സിൽ "ഞാൻ ഇങ്ങനെയാണ്, സമൂഹം ഇങ്ങനെയാണ് എന്നുള്ള ഒരു ചിന്താഗതിയാണ് ഉള്ളത്. തനിക്ക് പ്രത്യേകമായിട്ടുള്ള ഒരു ലക്ഷ്യവും ഇല്ല. എല്ലാരും ചെയ്യുന്നത് ഞാനും ചെയ്യുന്നു. എല്ലാവരും  ജോലിക് പോകുമ്പോൾ താനും അത് ചെയ്യുന്നു എന്നല്ലാതെ അയാൾക് അതാണോ വേണ്ടത് ? ചിലപ്പോൾ അല്ലായിരിക്കാം. പക്ഷെ ഭൂരിപക്ഷം ആളുകൾ എന്താണോ ചെയ്യുന്നത് അതു നമ്മളും ചെയ്യുന്നു. ജനങ്ങൾ പൊതുവെ സ്വന്തമായ ലക്ഷ്യങ്ങൾ ഇല്ലാതെയാണ് ജീവിക്കുന്നത്. ഈ ഒരു മാനസികാവസ്ഥയെ ആണ് "മുൻധാരണ" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 

എന്തുകൊണ്ടാണ് ചില ആളുകൾ എന്തു ചെയ്താലും  വിജയിക്കുന്നത്, എന്നാൽ മറ്റുള്ളവർ വിജയിക്കാത്തത് ?  ഏൾ നൈറ്റിംഗേൽ മുന്നോട്ടു വയ്ക്കുന്ന അത്തരം രഹസ്യങ്ങൾ കൂടുതൽ അറിയാനും ജീവിതത്തിൽ പകർത്തുന്നതിനും തുടർന്നുള്ള ബ്ലോഗുകൾ വായിക്കുക. കൂടാതെ ഞങ്ങളുടെ യൂട്യൂബ് വീഡിയോ കാണാനും മറക്കരുത്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 2

ജീവിത വിജയത്തിന്റെ അസാധാരണമായ  രഹസ്യം  ചിലർ എന്തു തൊട്ടാലും പൊന്നാകും, എന്നാൽ മറ്റു ചിലർ എപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കും...എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? അതിന്റെ പിന്നിൽ ഒരു രഹസ്യം ഉണ്ട്‌.  ഒരു വ്യക്തമായ ലക്ഷ്യം ഉണ്ടെങ്കിൽ മാത്രമേ ഒരു വ്യക്തിക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കു, മറിച്ചു ലക്ഷ്യം ഇല്ലെങ്കിൽ വിജയിക്കില്ല. ഉദാഹരണത്തിന് രണ്ടു കപ്പലുകളെ സങ്കല്പ്പിക്കാം,  ലോകത്തിലെ തന്നെ ഏറ്റവും നല്ല കപ്പലുകൾ, അവ തുറമുഖത്തു നിന്നും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. അതിൽ ഒരു കപ്പലിന് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ട്. എന്നാൽ രണ്ടാമത്തെ കപ്പലിന് ആകട്ടെ ഒരു പ്രത്യേക ദിശ കൊടുത്തിട്ടില്ല. അവിടെ എന്താണ് സംഭവിക്കാൻ പോകുന്നത്, അദ്യത്തെ കപ്പൽ പതിനായിരം  പ്രാവശ്യം ചുറ്റിത്തിരിഞ്ഞാലും എന്തു പ്രതിസന്ധി വന്നാലും യാത്ര ചെയ്ത് അത് എത്തേണ്ട തുറമുഖത്തുതന്നെ എത്തിച്ചേരും. എന്നാൽ അതേ സമയം രണ്ടാമത്തെ കപ്പലിനു എന്താണ് സംഭവിക്കുക, തുറമുഖത്തുനിന്നു അതു പുറപ്പെട്ടാൽ തന്നെ അതിനു മുഴുവൻ സംശയം ആയിരിക്കും ഇനി എങ്ങോട്ടാണ് പോകേണ്ടത് എന്നുള്ള ധാരണ അതിന്ന് ഉണ്ടായിരിക്കില്ല, എല്ലാം പ്രതിസന്ധി ആയി അതിന്ന് തോന്നും .  ഇതുതന്നെയാണ്

മാറാൻ സാധിക്കുന്നവനെ ജീവിത വിജയം നേടാൻ സാധിക്കൂ..

നല്ലൊരു മാറ്റം നാമെല്ലാവരും ഏപ്പോഴും ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമുക്ക് അതിനു സാധിക്കുന്നുണ്ടോ? നല്ല വളർച്ചയുള്ള ഒരു ജീവിതം, നല്ല ലൈഫ് സ്റ്റൈൽ അങ്ങനെ പലതും നാം ആഗ്രഹിക്കാറുണ്ട്, എന്നാൽ പലപ്പോഴും നാമവിടെ എത്തിച്ചേരുന്നില്ല. സാധാരണ എങ്ങനെ ഉയർന്ന ഒരു ജീവിതം നേടിയെടുക്കണം എന്ന് എപ്പോഴാണ് നമ്മുടെ മനസ്സിൽ തോന്നാറുള്ളത് ? ഗുരുക്കന്മാരുടെ വാക്കുകൾ കേൾക്കുമ്പോഴോ, പുസ്തകങ്ങൾ വായിക്കുമ്പോഴോ അല്ലെങ്കിൽ വീഡിയോസ് കാണുമ്പോഴോ  ഒക്കെ ആയിരിക്കാം അല്ലെ ? എന്നാൽ യഥാർത്ഥത്തിൽ നമുക്ക് അവിടെ എത്തിച്ചേരാൻ കഴിയാറില്ല. ശരിയല്ലേ... കാരണം നമുക്ക് നമ്മളെ കുറിച്ചുള്ള സെൽഫ് ഇമേജ് തന്നെയാണ്. നമ്മളിൽ രൂപപ്പെട്ട സെല്ഫ് ഇമേജ് കാരണം നമ്മുടെ ആത്മവിശ്വാസം വളരെ കുറവാണെങ്കിൽ നമ്മുക്ക് മാറ്റങ്ങളെ വേഗത്തിൽ  സ്വീകരിക്കാൻ സാധിക്കില്ല.  മാറ്റത്തിന്റെ പ്രാധ്യാനത്തെ മനസിലാക്കാൻ വേണ്ടി ഞാൻ ഇവിടെ രണ്ടു കരിങ്കല്ലുകളുടെ കഥ പറയാം. ഒരു കാട്ടിൽ മനോഹരമായ രണ്ടു വലിയ കല്ലുകൾ ഉണ്ടായിരുന്നു. അവർ എപ്പോഴും പല പല കാര്യങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു.  ഒരു ദിവസം ഒരു കല്ലിനെ കുറേയാളുകൾ ചേർന്ന് എവിടേക്കോ കൊണ്ടു പോയി. അതികം താമസിയാതെ രണ്ട

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 3

ജീവിതവിജയത്തിനുള്ള ഒരു അസാധാരണ രഹസ്യം  =================================   ഏൾ നെറ്റിൻഗേൽ പറയുന്നു "നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ നിങ്ങൾ വിജയിക്കും ". നിങ്ങൾ എന്തു ചിന്തിക്കുന്നുവോ  അതായി നിങ്ങൾ മാറും. പോസറ്റീവ് ആയിട്ടാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ വിജയിക്കും. നെഗറ്റീവ് ആയിട്ടാണ് ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ പരാജയപ്പെടും. എന്തുകൊണ്ടാണ് കൂടുതൽ ആളുകൾക്കും  ആ രീതിയിലേക്കു മാറാൻ സാധിക്കാത്തത് . ജോർജ് ബെർണാഡ്ഷാ പറയുന്നു ജനങ്ങൾ എപ്പോളും ചുറ്റുപാടുകളെ കുറ്റം പറയുകയാണ് ചെയ്യുന്നത്. ശരിക്കും നമുക്ക് എന്താണോ വേണ്ടത് ആ സാഹചര്യങ്ങളെ  നമ്മൾ സൃഷ്ടിക്കുകയാണ് .ഉദാഹരണത്തിനു നമുക്ക് ഭയങ്കര സന്തോഷം  ഉള്ള ദിവസമാണെങ്കിൽ നമ്മളോട് സ്കൂളിൽ പോകേണ്ടെന്നു പറഞ്ഞാലും, അന്ന് ഭയങ്കര മഴയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കിലും നമ്മൾ സാഹചര്യം സൃഷ്ടിച്ചു പോകും.നമ്മൾക്കു  പോകേണ്ടാത്ത എന്നു തോന്നുന്ന ദിവസമാണെങ്കിൽ നമ്മൾ തലവേദനയോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കുകയോ ചെയ്യും. ഇവിടെ എന്താണ് സംഭവിക്കുന്നത്, നമ്മുക്ക് ആവിശ്യമായ സാഹചര്യം നമ്മൾ സൃഷ്ടിക്കുന്നു. എന്നാൽ ഈ ശീലങ്ങൾ തുടർന്നും നമ്മുട