ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 4

ഏൾ നൈറ്റിന്ഗേലിന്റെ ജീവിതവിജയത്തിനുള്ള അസാധാരണ രഹസ്യം എന്ന അദ്ഭുതകരമായ ഒരു കാഴ്ചപ്പാടിനെകുറിച്ചാണ് നമ്മൾ കഴിഞ്ഞ മൂന്നു ഭാഗങ്ങളിലായി പറഞ്ഞത്.  ഇന്നു അതിന്റെ അവസാന ഭാഗത്തെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. എങ്ങനെയാണ് പൂർണമായി ഈ രഹസ്യം  നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുക! കഴിഞ്ഞ ഭാഗങ്ങളിൽ  നമ്മൾപറഞ്ഞു  എന്തുകൊണ്ടാണ് ഇതൊരു അസാധാരണ രഹസ്യം എന്നു പറയുന്നത്, അദ്ദേഹം പറയുകയാണ് എല്ലാവർക്കും ഇതിനെ കുറിച്ചു അറിയാം, അല്ലെങ്കിൽ നമ്മൾ ഭൂരിപക്ഷം പേരും ഇതിനെ കുറിച്ചു  കേട്ടിട്ടുണ്ട്. പക്ഷെ യഥാർത്ഥത്തിൽ  നമ്മുടെ ജീവിതത്തിലേക്ക് ഇത് പ്രവർത്തികമാക്കുന്നില്ല. വളരേ ചുരുക്കം ആളുകൾ  മാത്രമേ ഇത്  ജീവിതത്തിൽ  നടപ്പിൽവരുത്തുന്നുള്ളു . അതുകൊണ്ട് തന്നെ വളരേ ചുരുക്കം ആളുകൾ മാത്രമേ  ജീവിതത്തിൽ വിജയിക്കുന്നുള്ളു. ഈ കാരണത്താൽ ആണ്  അദ്ദേഹം ഇതിനെ അസാധാരണ രഹസ്യമായി വിശേഷിപ്പിക്കുന്നത്. എന്നാൽ ഏങ്ങനെയാണ് ഇത് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുക! തുടർന്ന് അദ്ദേഹം ശാസ്ത്ര നിയമങ്ങളെ പ്രതിപാദിക്കുന്നു, ഐസക്ക് ന്യുട്ടന്റെ ഭൂഗുരുത്വആകർഷണ നിയമ പ്രകാരം, ഭൂമി അതിന്റെ ഉപരിതലത്തിലേക്കു എല്ലാ വസ്തുക്കളെയും ആകർഷിക്കുന്നു. അതു പോലെ തന്നെയാണ് നമ്മുടെ ലക്ഷ്യങ്ങളും നമ്മുടെ മനസ് ആകർഷിക്കുന്നതിനാലാണ്  അവ നമ്മുടെ ജീവിതത്തിലേക്ക് എത്തപ്പെടുന്നത്. എന്താണോ ചിന്തിക്കുന്നത് നമ്മൾ അതായി  മാറും. അതിനായി എന്താണ് ചെയ്യേണ്ടത് . നമ്മുടെ മനസ്സിൽ വ്യക്തമായ ഒരു ലക്ഷ്യം രൂപീകരിക്കണം. അദ്ദേഹം അസാധാരണ രഹസ്യമായി പറയുന്നു നമ്മുടെ തന്നെ ചിന്തകളാണ് നമ്മുടെ ജീവിതം. നമ്മുടെ ലക്ഷ്യങ്ങളെ ചിന്തിച്ചുകൊണ്ടായിരിക്കണം ഓരോ പ്രഭാതവും എഴുന്നേൽകേണ്ടത്. ലക്ഷ്യത്തിലേക്കുള്ള ശുഭാപ്തി വിശ്വാസം ആ ദിനത്തിനെ കൂടുതൽ ഉന്മേഷ ഭരിതമാക്കി തീർക്കും. ഇരുപതു ആളുകളെ എടുത്താൽ അതിൽ പത്തൊൻപതു ആളുകൾക്കും എന്തിനാണ് താൻ രാവിലെ എഴുന്നേൽക്കുന്നത് എന്ന് നിശ്ചയമില്ല. അത് കൊണ്ട് നമ്മൾ  ലക്ഷ്യങ്ങൾ ഉറപ്പിക്കുകയും, ലക്ഷ്യങ്ങൾക്കായി ദിവസം മുന്നോട്ടു കൊണ്ട് പോവുകയും വേണം.
 
അമേരിക്കയിലെ  പ്രശസ്തമായ ന്യൂസ്‌ പേപ്പറായ ടാലീഡൊ ഡെയിലി ബ്ലേഡിന്റെ എഡിറ്ററും അതു പോലെ തന്നെ ചീഫും ആയിരുന്ന ഗ്രേവ്‌ പീറ്റേഴ്‌സെൻ പറഞ്ഞ കാര്യത്തെ നെറ്റിൻഗേൽ ഉൾപ്പെടുത്തുന്നു, നമ്മൾ എവിടെ നിന്നാണോ ഈ ലോകത്തിലേക്കു വരുന്നത്, വന്നതിനുശേഷം നമ്മൾ കുറച്ച് നാൾ ഇവിടെ താമസിക്കുകയും അതിനുശേഷം നമ്മൾ തിരിച്ചുപോകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ ഭൂമിയിൽ ഉള്ള സമയം ഏറ്റവും പ്രധാനപ്പെട്ടതാക്കിമാറ്റണം നമ്മുടെ ജീവിതം വിഷമിച്ചിരിക്കാനോ സങ്കടപ്പെടാനോ ഉള്ളതല്ല. മറിച്ചു ഏറ്റവും ആഹ്ലാദിക്കാനുള്ളതാണ്. അതിനു വേണ്ടി നമുക്ക് വേണ്ടത് ഒരു വ്യക്തമായ ലക്ഷ്യം തന്നെയാണ്.

എങ്ങനെയാണ് നമ്മുടെ ജീവിതത്തിലേക്ക് ഈരഹസ്യം  പൂർണമായും കൊണ്ടുവരേണ്ടത് ? അതിനായി അദ്ദേഹം മുപ്പതുനാൾ ദൈഘ്യമുള്ള ഒരു പദ്ധതിയെ കുറിച്ച്പറയുന്നു. ഇത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല അത് കാരണം ഇവിടെ നടക്കുന്നത് പുതിയ ഒരു ശീലത്തെ രൂപീകരിക്കലാണ്. എന്നാൽ നമ്മുടെ പ്രയത്നം ഉണ്ടെങ്കിൽ നമ്മുക്ക് അതിനെ വിജയിപ്പിക്കാൻ സാധിക്കും. ഐസക്ക് ന്യുട്ടന്റെ തത്വ പ്രകാരം ഏതൊരു പ്രവർത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടാകും. ഈ മുപ്പതുനാൾ നല്ല ചിന്തകളും നല്ല ലക്ഷ്യങ്ങളും വച്ച് അതിനു വേണ്ടി പ്രവർത്തിക്കുക. നമ്മുക്ക് ചെയ്യാൻ കഴിയുന്നതിന്റെ മുഴുവനും ശ്രമിക്കുക. ആ ലക്ഷ്യം കൈവരിച്ചാൽ കിട്ടുന്ന സന്തോഷം ആയിരിക്കണം ഈ നാളുകളിൽ ഉണ്ടാകേണ്ടത്. പലപ്പോഴും നാം ചിന്തിക്കുന്നത്  നമ്മൾ ലക്ഷ്യം നേടിയതിനുശേഷം അല്ലെ സന്തോഷിക്കേണ്ടത്, എന്നാൽ  നമുക്ക് അതു ലഭിച്ചത് പോലെ മനസ്സിൽ ചിന്തിക്കുകയും അതിനുവേണ്ടി പ്രയത്നിക്കുകയും വേണം. 

തുടർന്ന് അദ്ദേഹം പറയുന്നു ഏതൊരു പ്രവർത്തിക്കും നമ്മൾ അതിന്നു തുല്യമായ വില നൽകേണ്ടതുണ്ട്. ഒരു ഡോക്ടർ ആകണമെങ്കിൽ ഏകദേശം ഇരുപതു വർഷത്തോളം പഠിക്കണം, ആ ഇരുപതു വർഷത്തെ നമ്മുടെ പ്രയത്നം ആണ് നമ്മളെ ഡോക്ടർ ആകുന്നതു. അതേ പോലെ നിങ്ങൾക്ക് എന്താണോ ആകേണ്ടത് അതിനു വ്യക്തമായ ഒരു വില കൊടുക്കേണ്ടതുണ്ട് . അതിനു പ്രധാനമായും അഞ്ചു  കാര്യങ്ങളാണ്  അദ്ദേഹം ചെയ്യാൻ പറയുന്നത്.

ഒന്നാമത്തെ കാര്യം, എന്താണ് നമുക്ക് വേണ്ടത് എന്ന് വികാരപരമായും ബുദ്ധിപരമായും നമ്മൾ ഉറപ്പിക്കുക. നമുക്ക് ഒരു കലാകാരൻ ആകണോ, ഒരു ബിസിനസ്കാരൻ ആകണോ, അല്ലെങ്കിൽ ഒരു സൈൽസ് മാൻ ആകണോ എന്നുള്ള കാര്യം നമ്മുടെ മനസ്സിൽ ഉറപ്പിക്കുക. 
അതിനുശേഷം രണ്ടാമത്തെ കാര്യം എന്നത് അതിരുകൾ ഇല്ലാതെ നമ്മുടെ മനസിനെ തുറന്നു വിടുക, കാരണം നമ്മുടെ മനസിന്‌ ചിന്തകൾക്കപ്പുറത്തു വളരാൻ കഴിവ് ഉണ്ട്‌. മനസിന്റെ അതിരുകൾ ഭേദിച്ചു അതിനപ്പുറം മനസിന്റെ കൈ വിലങ്ങുകളെ അറുത്തു മാറ്റിക്കൊണ്ട് അതിനപ്പുറം വിശാലമായ ഒരു ലക്ഷ്യത്തിലേക്ക് പോകുക. 
മൂന്നാമതായി അദ്ദേഹം പറയുന്നത് നമ്മുടെ മനസ്സിൽ നേടേണ്ട ലക്ഷ്യങ്ങളെ പറ്റി ഭാവാത്മകമായി ചിന്തിക്കുകയും ഏകാഗ്രമായി ചിന്തിക്കുകയും ചെയ്യുക. ഇത് ഒരിക്കലും സാധിക്കില്ല, എനിക്കു കഴിയില്ല, പോലെയുള്ള മോശമായ ചിന്തകൾ ഒക്കെ വരുമ്പോൾ അതിനെ മറികടന്നു ലക്ഷ്യത്തെ കുറിച്ച് ചിന്തിക്കുക. പ്രശ്നത്തെക്കാൾ കൂടുതൽ പരിഹാരത്തെ പറ്റി ചിന്തിക്കുക.
 നാലാമത്തെ കാര്യമായിട്ട് അദ്ദേഹം പറയുന്നത്, നമ്മൾ ഏതു സാഹചര്യത്തിലുമായിക്കോട്ടെ, നമ്മുടെ ഇപ്പോളത്തെ ജോലി എന്തും ആയിക്കൊള്ളട്ടെ എത്രയാണോ നമ്മൾ വരുമാനം ഉണ്ടാക്കുന്നത് അതിന്റെ പത്തു ശതമാനം സ്വരൂപിക്കുക.
അഞ്ചാമതായി അദ്ദേഹം പറയുന്നത് "പ്രാവർത്തികമാക്കാത്ത ആശയങ്ങൾ ഉപയോഗശൂന്യമാണ്" അതിനാൽ ആശയത്തെ പ്രാവർത്തികമാക്കേണ്ടതുണ്ട്. അതിനായി ആദ്യം ചെയ്യേണ്ടത് ഒരു ഗോൾ കാർഡ് ഉണ്ടാക്കുകയാണ്. നമ്മുടെ ലക്ഷ്യം ഒരു കടലാസ്സിൽ എഴുതി ഒരു കാർഡ് ഉണ്ടാക്കുക. എന്നിട്ട്  ഏറ്റവും ആകർഷിക്കുന്ന തരത്തിൽ വെക്കുക. ഇത് ദിവസത്തിൽ എത്ര പ്രാവിശ്യം കാണാൻ സാധിക്കുമോ അത്രയും പ്രാവിശ്യം കാണുക. മുപ്പതു ദിവസം ഇതു തുടരുക. ഇത് നമുക്ക് ഇത് ബുദ്ധിമുട്ടായിരിക്കും കാരണം ഇത് ഒരു പുതിയ ശീലമാണ്. ഏങ്കിലും കഴിവതും ചെയ്യുക.
 ഉദാഹരണമായി നമുക്ക് 5000 ഡോളർ ഉണ്ടാക്കണമെങ്കിൽ, 5000 ഡോളർ ഓരോ മാസവും ലഭിച്ചതിനു നന്ദി എന്നുള്ള രീതിയിൽ എഴുതി നമ്മുടെ കയ്യിൽ വെക്കുക ഏന്നിട്ട് ഒരു ദിവസം നമുക്ക് എത്രപ്രാവശ്യം അതിലേക്ക് നോക്കാൻ പറ്റുന്നോ അത്രയും പ്രാവശ്യം നോക്കുക. ഓരോ തവണ നോക്കുമ്പോഴും അത് ലഭിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന സന്തോഷവും ഉണ്ടാകേണ്ടതാണ്. ഓരോ തവണ അത് ലഭിക്കുന്നതായി സങ്കൽപ്പിക്കുക. 

സമ്പത്ത് ഇല്ലാത്തതിനാൽ നമുക്ക് ചിലപ്പോഴെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടാകാം. എന്നാൽ അതിലല്ല നമ്മൾ വിഷമിക്കേണ്ടത്. നമ്മൾ ചെയ്യുന്ന പ്രവർത്തിയുടെ പ്രതിഫലമാണ് നമുക്ക് ലഭിക്കുന്ന പണം. അത്കൊണ്ട് നമ്മൾ ചെയ്യുന്ന പ്രവർത്തി മൂല്യവത്താക്കുന്നതിലൂടെ നമ്മുക്ക് സമ്പാദിക്കാനാകും. ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും നമ്മുടെ മുഴുവൻ കഴിവും അതിൽ ഉപയോഗിക്കണം, മോശമായ ചിന്താഗതികൾ മാറ്റി നിർത്തുകയും നമ്മുടെ ഗോൾ കാർഡിലേക്ക് ശ്രദ്ധിക്കുകയും വേണം. പ്രവത്തിക്കാതെ ഫലം ലഭിക്കില്ല. അതിനെ നെറ്റിൻഗേൽ ഒരു ഉദാഹരണത്തിലൂടെ കാണിച്ചു തരുന്നു. ഒരു അടുപ്പിന്റെ മുന്നിൽ നിന്നുകൊണ്ട് എനിക് ചൂടുതരൂ എന്നാൽ ഞാൻ വിറകിടാം എന്ന മനസ്ഥിതിയുള്ള ആളുകൾ ആയിരിക്കും സമൂഹത്തിൽ എപ്പോഴും കൂടുതൽ. എന്നാൽ തീ ലഭിക്കുന്നതിനായി ആദ്യം അടുപ്പിൽ വിറക്കിടേണ്ടതുണ്ട്. നമ്മൾ ചെയ്യേണ്ട കർമങ്ങൾ നമ്മൾ എല്ലായ്പ്പോഴും ചെയ്യുക. നമ്മുടെ കർമത്തിന് അനുസൃതമായി നമുക്ക് പ്രതി ഫലവും ലഭിക്കും. കൂടുതൽ അറിയാനായി യൂ ട്യൂബ് വീഡിയോ കാണുക. 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 2

ജീവിത വിജയത്തിന്റെ അസാധാരണമായ  രഹസ്യം  ചിലർ എന്തു തൊട്ടാലും പൊന്നാകും, എന്നാൽ മറ്റു ചിലർ എപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കും...എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? അതിന്റെ പിന്നിൽ ഒരു രഹസ്യം ഉണ്ട്‌.  ഒരു വ്യക്തമായ ലക്ഷ്യം ഉണ്ടെങ്കിൽ മാത്രമേ ഒരു വ്യക്തിക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കു, മറിച്ചു ലക്ഷ്യം ഇല്ലെങ്കിൽ വിജയിക്കില്ല. ഉദാഹരണത്തിന് രണ്ടു കപ്പലുകളെ സങ്കല്പ്പിക്കാം,  ലോകത്തിലെ തന്നെ ഏറ്റവും നല്ല കപ്പലുകൾ, അവ തുറമുഖത്തു നിന്നും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. അതിൽ ഒരു കപ്പലിന് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ട്. എന്നാൽ രണ്ടാമത്തെ കപ്പലിന് ആകട്ടെ ഒരു പ്രത്യേക ദിശ കൊടുത്തിട്ടില്ല. അവിടെ എന്താണ് സംഭവിക്കാൻ പോകുന്നത്, അദ്യത്തെ കപ്പൽ പതിനായിരം  പ്രാവശ്യം ചുറ്റിത്തിരിഞ്ഞാലും എന്തു പ്രതിസന്ധി വന്നാലും യാത്ര ചെയ്ത് അത് എത്തേണ്ട തുറമുഖത്തുതന്നെ എത്തിച്ചേരും. എന്നാൽ അതേ സമയം രണ്ടാമത്തെ കപ്പലിനു എന്താണ് സംഭവിക്കുക, തുറമുഖത്തുനിന്നു അതു പുറപ്പെട്ടാൽ തന്നെ അതിനു മുഴുവൻ സംശയം ആയിരിക്കും ഇനി എങ്ങോട്ടാണ് പോകേണ്ടത് എന്നുള്ള ധാരണ അതിന്ന് ഉണ്ടായിരിക്കില്ല, എല്ലാം പ്രതിസന്ധി ആയി അതിന്ന് തോന്നും .  ഇതുതന്നെയാണ്

മാറാൻ സാധിക്കുന്നവനെ ജീവിത വിജയം നേടാൻ സാധിക്കൂ..

നല്ലൊരു മാറ്റം നാമെല്ലാവരും ഏപ്പോഴും ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമുക്ക് അതിനു സാധിക്കുന്നുണ്ടോ? നല്ല വളർച്ചയുള്ള ഒരു ജീവിതം, നല്ല ലൈഫ് സ്റ്റൈൽ അങ്ങനെ പലതും നാം ആഗ്രഹിക്കാറുണ്ട്, എന്നാൽ പലപ്പോഴും നാമവിടെ എത്തിച്ചേരുന്നില്ല. സാധാരണ എങ്ങനെ ഉയർന്ന ഒരു ജീവിതം നേടിയെടുക്കണം എന്ന് എപ്പോഴാണ് നമ്മുടെ മനസ്സിൽ തോന്നാറുള്ളത് ? ഗുരുക്കന്മാരുടെ വാക്കുകൾ കേൾക്കുമ്പോഴോ, പുസ്തകങ്ങൾ വായിക്കുമ്പോഴോ അല്ലെങ്കിൽ വീഡിയോസ് കാണുമ്പോഴോ  ഒക്കെ ആയിരിക്കാം അല്ലെ ? എന്നാൽ യഥാർത്ഥത്തിൽ നമുക്ക് അവിടെ എത്തിച്ചേരാൻ കഴിയാറില്ല. ശരിയല്ലേ... കാരണം നമുക്ക് നമ്മളെ കുറിച്ചുള്ള സെൽഫ് ഇമേജ് തന്നെയാണ്. നമ്മളിൽ രൂപപ്പെട്ട സെല്ഫ് ഇമേജ് കാരണം നമ്മുടെ ആത്മവിശ്വാസം വളരെ കുറവാണെങ്കിൽ നമ്മുക്ക് മാറ്റങ്ങളെ വേഗത്തിൽ  സ്വീകരിക്കാൻ സാധിക്കില്ല.  മാറ്റത്തിന്റെ പ്രാധ്യാനത്തെ മനസിലാക്കാൻ വേണ്ടി ഞാൻ ഇവിടെ രണ്ടു കരിങ്കല്ലുകളുടെ കഥ പറയാം. ഒരു കാട്ടിൽ മനോഹരമായ രണ്ടു വലിയ കല്ലുകൾ ഉണ്ടായിരുന്നു. അവർ എപ്പോഴും പല പല കാര്യങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു.  ഒരു ദിവസം ഒരു കല്ലിനെ കുറേയാളുകൾ ചേർന്ന് എവിടേക്കോ കൊണ്ടു പോയി. അതികം താമസിയാതെ രണ്ട

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 3

ജീവിതവിജയത്തിനുള്ള ഒരു അസാധാരണ രഹസ്യം  =================================   ഏൾ നെറ്റിൻഗേൽ പറയുന്നു "നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ നിങ്ങൾ വിജയിക്കും ". നിങ്ങൾ എന്തു ചിന്തിക്കുന്നുവോ  അതായി നിങ്ങൾ മാറും. പോസറ്റീവ് ആയിട്ടാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ വിജയിക്കും. നെഗറ്റീവ് ആയിട്ടാണ് ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ പരാജയപ്പെടും. എന്തുകൊണ്ടാണ് കൂടുതൽ ആളുകൾക്കും  ആ രീതിയിലേക്കു മാറാൻ സാധിക്കാത്തത് . ജോർജ് ബെർണാഡ്ഷാ പറയുന്നു ജനങ്ങൾ എപ്പോളും ചുറ്റുപാടുകളെ കുറ്റം പറയുകയാണ് ചെയ്യുന്നത്. ശരിക്കും നമുക്ക് എന്താണോ വേണ്ടത് ആ സാഹചര്യങ്ങളെ  നമ്മൾ സൃഷ്ടിക്കുകയാണ് .ഉദാഹരണത്തിനു നമുക്ക് ഭയങ്കര സന്തോഷം  ഉള്ള ദിവസമാണെങ്കിൽ നമ്മളോട് സ്കൂളിൽ പോകേണ്ടെന്നു പറഞ്ഞാലും, അന്ന് ഭയങ്കര മഴയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കിലും നമ്മൾ സാഹചര്യം സൃഷ്ടിച്ചു പോകും.നമ്മൾക്കു  പോകേണ്ടാത്ത എന്നു തോന്നുന്ന ദിവസമാണെങ്കിൽ നമ്മൾ തലവേദനയോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കുകയോ ചെയ്യും. ഇവിടെ എന്താണ് സംഭവിക്കുന്നത്, നമ്മുക്ക് ആവിശ്യമായ സാഹചര്യം നമ്മൾ സൃഷ്ടിക്കുന്നു. എന്നാൽ ഈ ശീലങ്ങൾ തുടർന്നും നമ്മുട