ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജീവിത വിജയത്തിനുള്ള ഒരസാധാരണ രഹസ്യം - പൂർണരൂപം

ഏൾ നൈറ്റിഗേലിന്റെ ജീവിത വിജയത്തിനായുള്ള ഒരസാധാരണ രഹസ്യം എന്ന വിഷയത്തെ കുറിച്ചാണ് ഇതിനു മുൻപേയുള്ള നാലു ഭാഗങ്ങളിലും നമ്മൾ ചർച്ച ചെയ്തത്. കഴിഞ്ഞ നാലു ഭാഗങ്ങളുടെ സംക്ഷിപ്ത രൂപമാണ് ഇന്നത്തെ ഭാഗം. കഴിഞ്ഞ നാലു ബ്ലോഗുകൾ  വായിക്കുകയും യൂട്യൂബ് വീഡിയോ കാണുകയും ചെയ്താൽ കാര്യങ്ങൾ കൂടുതൽ വിശദമായി മനസിലാകും. 
നെറ്റിൻഗേൽ പറയുന്നു "ജനങ്ങൾക് എല്ലാവർക്കും ജീവിതത്തിൽ വിജയിക്കണം എന്നുണ്ട്. ജീവിതവിജയത്തിനായി എല്ലാവരും പ്രയത്നിക്കുന്നുമുണ്ട്. എന്നാൽ വളരെ ചുരുക്കം ആളുകൾ മാത്രമേ ജീവിതത്തിൽ വിജയിക്കുന്നുള്ളൂ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് !" എന്താണ് ജീവിത വിജയം കൊണ്ട് ഉദ്ദേശിക്കുന്നത് ! നെറ്റിൻഗേൽ ജീവിതവിജയത്തെ നിർവചിക്കുന്നതിങ്ങനെ ആണ്  "ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടാവുകയും എല്ലാ ദിവസവും ആ ലക്ഷ്യത്തിലേക്കാണ് അവർ പോകുന്നത് എന്നറിയുകയും ചെയ്യുന്നുണ്ടെങ്കിൽ അതാണ് ജീവിതവിജയം". ജീവിതത്തിൽ വിജയിക്കുക എന്നത് ഒരുപാട് പണം ഉണ്ടാവുകയല്ല, മറിച്ച് അവർ എന്നും സന്തോഷമുള്ളവരും ഉന്മേഷം ഉള്ളവരും ആണെങ്കിൽ അവർ വിജയം കൈവരിച്ചവരാണെന്നു പറയാം. അതിനു ഉദാഹരണമായി അദ്ദേഹം കാണിച്ചു തരുന്നത് ഒരു വീട്ടമ്മയെ ആണ്. അവർ ചെയ്യുന്ന കാര്യത്തിൽ അവർ എന്നും സന്തോഷവതിയാണെങ്കിൽ അവർ ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞു എന്നു പറയാം. മറിച്ച് അവർ അതിൽ സന്തോഷവതി അല്ലെങ്കിൽ അവർ ഒരിക്കലും ജീവിതത്തിൽ വിജയിച്ചു എന്നു പറയാൻ സാധിക്കില്ല. കാരണം ആ പ്രവൃത്തി അവർക്ക് സന്തോഷം നൽകുന്നില്ല. തന്റെ ലക്ഷ്യം  കുടുംബം ആണെന്നും തനിക് സന്തോഷം തരുന്നത് അതാണെന്നും ഉള്ള അവരുടെ തിരിച്ചറിയൽ, അതു അവരുടെ വിജയം ആണ്. ഇത് എല്ലാവരുടെയും കാര്യത്തിൽ ശരിയാണ് ഒരു അധ്യാപികയെ എടുത്താലും, ഒരു ബിസ്സിനെസ്സ്കാരനെ എടുത്താലും, എല്ലാ ദിവസവും അവർക്ക് തങ്ങൾ ചെയ്യുന്ന പ്രവൃത്തികളിൽ സന്തോഷം കണ്ടെത്താൻ സാധിക്കുന്നുവെങ്കിൽ അവർ വിജയിച്ചവരാണ്. കാരണം ഓരോ ദിവസവും അവർ അവരുടെ ലക്ഷ്യത്തിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. 

നൈറ്റിംഗിൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇരുപതു ആളുകളിൽ പത്തൊൻപതു ആളുകൾക്കും എന്തിനു വേണ്ടിയാണ് താൻ എന്തിനാണ് രാവിലെ എഴുന്നേൽക്കുന്നത് എന്ന ലക്ഷ്യം പോലുമില്ല. എന്നാൽ അതിൽ ഒരാൾ മാത്രമാണ് സന്തോഷവാനും  ഉന്മേഷവാനും ആയി കണ്ടത്.അതായത് 95% ആളുകളും ജീവിതത്തിൽ വിജയിക്കുന്നില്ല, വെറും5% ആളുകൾ മാത്രമാണ് ജീവിതത്തിൽ വിജയിക്കുന്നത്. എന്താണിതിനു കാരണം. ജീവിതത്തിൽ വിജയിച്ച വ്യക്തികൾ വീണ്ടും വീണ്ടും വിജയിക്കുന്നു. എന്നാൽ മറ്റുള്ളവർ പരാജയപെടുന്നു, എങ്ങനെയാണ് തൊട്ടതെല്ലാം വിജയിപ്പിക്കാൻ ആ വ്യക്തികൾക്ക് സാധിക്കുന്നത്! കാരണം, വിജയിച്ച വ്യക്തികൾക്കു വ്യക്തമായ ഒരു ലക്ഷ്യം ഉണ്ട്‌. അദ്ദേഹം പറയുന്നു  "ഒരുപാടു വര്ഷങ്ങളായി ഞാൻ വിജയത്തിനുള്ള  രഹസ്യത്തിന്റെ താക്കോൽ  അന്വേഷിക്കുക ആയിരുന്നു,ആ താക്കോലാണ്, ലക്ഷ്യം ". ലക്ഷ്യ ബോധമുണ്ടാകുമ്പോൾ ആ ലക്ഷ്യത്തെ കുറിച്ച് മാത്രമായിരിക്കും ചിന്ത, രാവിലെ എഴുന്നേൽക്കുമ്പോളും ദിവസം മുഴുവനും അതിനെ പറ്റി മാത്രമായിരിക്കും ആലോചന. അദ്ദേഹം ഇതിനെ അസാധാരണ രഹസ്യമായി പ്രതിപാദിക്കുന്നു" നിങ്ങൾ എന്താണോ ചിന്തിക്കുന്നത് അതായി നിങ്ങൾ അതായിട്ടു  മാറും".

ഒരു ദിവസം മുഴുവൻ ഒരു വ്യക്തി  എന്തിനെ പറ്റിയാണോ ചിന്തിക്കുന്നത്  അതിന്റെ ശരാശരി ആയിരിക്കും ആ വ്യക്തി. വ്യക്തമായ ലക്ഷ്യം ഉണ്ടാകുമ്പോൾ ചിന്തകളുടെ ആനുപാതികമായി ലക്ഷ്യം വളരുകയും നാം ലക്ഷ്യത്തിലേക്ക് എത്തി ചേരുകയും ചെയ്യും. എന്നാൽ വ്യക്തമായ ലക്ഷ്യങ്ങൾ ഇല്ലാതിരിക്കുമ്പോൾ ഉള്ളിൽ വിഷമം, സങ്കടം, ഉൽക്കണ്ഠ എന്നിവയുണ്ടാകും അതുകൊണ്ട് നമ്മുടെ ജീവിതം വീണ്ടും പിൻവലിക്കപെടുകയും ചെയ്യുന്നു. നിങ്ങൾ ലക്ഷ്യത്തെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നിങ്ങൾ ലക്ഷ്യം കൈവരിക്കും നിങ്ങൾ ഒന്നും തന്നെ ചിന്തിക്കുന്നില്ല എങ്കിൽ നിങ്ങൾ ഒന്നും തന്നെ ആയി തീരില്ല.
 
എങ്ങനെയാണ് ഇത്  ശരിക്കും പ്രവർത്തിക്കുന്നത് അതിനു അദ്ദേഹം ഒരു കർഷകന്റെ ഉദാഹരണം പറയുന്നു. തന്റെ കൃഷിയിടത്തിൽ ഏതു തരം വിത്താണ് വിതയ്ക്കേണ്ടത് എന്നത് കർഷകന്റെ തീരുമാനമാണ്. അദ്ദേഹത്തിന് വേണമെങ്കിൽ വിഷവിത്തു വിതയ്ക്കാം അല്ലെങ്കിൽ ധാന്യവിത്തു വിതയ്ക്കാം. തീരുമാനം കര്ഷകന്റെതാണ്. കർഷകൻ എന്താണോ വിതയ്ക്കുന്നത് അതാണ് അദ്ദേഹം കൊയ്യുന്നത്. കൃഷി ഭൂമിക്ക് അതിൽ യാതൊരു സ്വാധീനവും ഇല്ല. അതുകൊണ്ട് നെറ്റിൻഗേൽ പറയുന്നു നമ്മുടെ മനസാകുന്ന കൃഷിഭൂമിയിലേക്ക് ലക്ഷ്യത്തിന്റെ നല്ലൊരു വിത്താണ് വിതക്കേണ്ടത്. അതിനെ എത്രത്തോളം പരിപാലിക്കുന്നുവോ അത് നൽകുന്ന കായ്ഫലം അതിന് അനുസരിച്ച് കൂടുതൽ ആയിരിക്കും.
എന്താണോ നിങ്ങൾ ചിന്തിക്കുന്നത് അതായി നിങ്ങൾ മാറും. എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത് ! ന്യുട്ടന്റെ ആകർഷണ നിയമം പോലെത്തന്നെയാണ് നമ്മുടെ മനസും പ്രവർത്തിക്കുന്നത്. നമ്മൾ നമ്മുടെ ലക്ഷ്യത്തെ നമ്മിലേക്ക്‌ ആകര്ഷിക്കുന്നു. എങ്ങനെയാണ് ഇത് ജീവിതത്തിൽ പ്രാവർത്തികമാകേണ്ടത്. ന്യുട്ടന്റെ മൂന്നാം ചലന നിയമപ്രകാരം ഏതൊരു പ്രവർത്തിക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ട്. ഏതൊരു കാര്യം ആർജിക്കുന്നതിനും തുല്യമായ വില നൽകേണ്ടതുണ്ട്, ഒരു ഡോക്ടർ ആകണമെങ്കിൽ വര്ഷങ്ങളോളം നീണ്ട വിദ്യാഭ്യാസം ആവിശ്യമാണ്.അതുപോലെ നമ്മുടെ ലക്ഷ്യങ്ങൾ ആർജിക്കുന്നതിനായി നമ്മളും ചില കാര്യങ്ങൾ ചെയേണ്ടതായുണ്ട്. 
1. വികാരപരമായും ബുദ്ധിപരമായും ഒരു ലക്ഷ്യം മനസ്സിൽ ഉറപ്പിക്കുക. 
2. മനസിന് അതിരുകൾ സൃഷ്ടിക്കാതിരിക്കുക.
3. മനസിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് നല്ല കാര്യങ്ങൾ മാത്രം ആലോചിക്കുക.പ്രശ്നങ്ങളെക്കാൾ കൂടുതൽ പരിഹാരങ്ങൾ കുറിച്ച് ആലോചിക്കുക. 
4.നമ്മുടെ സമ്പാദ്യത്തിന്റെ 10% സൂക്ഷിക്കുക.  
5. നമുക്ക് നേടാനുള്ള കാര്യങ്ങൾ മനോചിത്രങ്ങളായി സങ്കൽപ്പിക്കുക.
ഏതു കാര്യത്തിലും നമ്മുടെ ഏറ്റവും നല്ല പ്രയത്നം ഇടുക. ജീവിതം എന്നത് നമ്മൾ ചെയ്യുന്ന പ്രയത്നത്തിന്റെ ഫലമാണ്. പലപ്പോഴും നമ്മൾ ചിന്തിക്കുന്നത് നമുക്ക് ഒരുപാട് പണം വരുമ്പോളാണ് വിജയിക്കുന്നത് എന്നാണ്.ഒരു അടുപ്പിന്റെ മുന്നിൽ നിന്നുകൊണ്ട് എനിക് ചൂടുതരൂ എന്നാൽ ഞാൻ വിറകിടാം എന്ന മനസ്ഥിതിയുള്ള ആളുകൾ ആയിരിക്കും സമൂഹത്തിൽ എപ്പോഴും കൂടുതൽ. എന്നാൽ തീ ലഭിക്കുന്നതിനായി ആദ്യം അടുപ്പിൽ വിറക്കിടേണ്ടതുണ്ട്. നമ്മൾ ചെയ്യേണ്ട കർമങ്ങൾ നമ്മൾ എല്ലായ്പ്പോഴും ചെയ്യുക.നമ്മുടെ മനസ്സിൽ ലക്ഷ്യത്തെ കുറിച്ച് മാത്രം ആലോചിക്കുകയും ലക്ഷ്യത്തിനായി പ്രയത്നിക്കുകയും ചെയ്താൽ തീർച്ചയായും നമ്മൾ വിജയിക്കും. 
അതിനായി അദ്ദേഹം മുപ്പതു ദിവസത്തെ ഒരു പദ്ധതിയെ പറ്റി പറയുന്നു. ഒരു ഗോൾ കാർഡ്(നമ്മുടെ ലക്ഷ്യം എഴുതിയുണ്ടാക്കിയ ഒരു കാർഡ്) ഉണ്ടാക്കിക്കുക. ഒരു ചെറിയ കാർഡ് ഉണ്ടാക്കി അതിൽ നമ്മുടെ ലക്ഷ്യം എഴുതുക. നമ്മുടെ ലക്ഷ്യം പൂർത്തീകരിച്ചതായി ദൈവത്തിനു നന്ദിപറയുക. എന്നിട്ട് ദിവസവും കാണുന്ന സ്‌ഥലത്തു അതു വെക്കുക. മൊബൈലിന്റെ കവറിന്റെ പുറത്തോ അല്ലെങ്കിൽ പെർസിലോ എവിടെങ്കിലും ദിവസത്തിൽ പല തവണ കാണുന്ന രീതിയിൽ വയ്ക്കുക.അപ്പോൾ നമ്മൾക്കു അതിനുവേണ്ടി പ്രയത്നിക്കാൻ പറ്റും. നമ്മൾ ആ 95% ത്തിൽ നിന്നു വ്യത്യസ്താമാകും. ഈ മുപ്പതു ദിവസം നമ്മൾ അങ്ങനെ ചെയ്യുമ്പോൾ അതൊരു പുതിയ ശീലമാണ്. പുതിയ ഒരു ശീലം ഉണ്ടാകുക എളുപ്പമുള്ള കാര്യമല്ല അതിനാൽ തന്നെ നിങ്ങൾ അതിൽ പരാജയപെട്ടെന്ന് വരാം. എന്നാൽ ഈ പ്രവൃത്തി വീണ്ടും തുടരുക. ഇതിൽ നമുക്ക് നഷ്ടപ്പെടാൻ ഒന്നും തന്നെ ഇല്ല, എന്നാൽ ഇങ്ങനെ തുടർന്നു ചെയ്യുമ്പോൾ നമ്മൾ തീർച്ചയായും അതിൽ വിജയിക്കുക തന്നെ ചെയ്യും.ഒരുപാട് തത്വചിന്തകരുടേം, ജീവിതത്തിൽ വിജയിച്ച വ്യക്ത്യകളുടെയും ഉദാഹരണം അദ്ദേഹം പറയുന്നുണ്ട്, ആ വീഡിയോകൾ യൂ ട്യൂബിൽ ലഭ്യമാണ്. അതുപോലെ തന്നെ എൾ നെറ്റിൻഗേലിന്റെ യഥാർത്ഥ വിഡിയോയും യൂട്യൂബിൽ ലഭ്യമാണ്. തുടർന്നും ബ്ലോഗുകൾ വായിക്കുക

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 2

ജീവിത വിജയത്തിന്റെ അസാധാരണമായ  രഹസ്യം  ചിലർ എന്തു തൊട്ടാലും പൊന്നാകും, എന്നാൽ മറ്റു ചിലർ എപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കും...എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? അതിന്റെ പിന്നിൽ ഒരു രഹസ്യം ഉണ്ട്‌.  ഒരു വ്യക്തമായ ലക്ഷ്യം ഉണ്ടെങ്കിൽ മാത്രമേ ഒരു വ്യക്തിക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കു, മറിച്ചു ലക്ഷ്യം ഇല്ലെങ്കിൽ വിജയിക്കില്ല. ഉദാഹരണത്തിന് രണ്ടു കപ്പലുകളെ സങ്കല്പ്പിക്കാം,  ലോകത്തിലെ തന്നെ ഏറ്റവും നല്ല കപ്പലുകൾ, അവ തുറമുഖത്തു നിന്നും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. അതിൽ ഒരു കപ്പലിന് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ട്. എന്നാൽ രണ്ടാമത്തെ കപ്പലിന് ആകട്ടെ ഒരു പ്രത്യേക ദിശ കൊടുത്തിട്ടില്ല. അവിടെ എന്താണ് സംഭവിക്കാൻ പോകുന്നത്, അദ്യത്തെ കപ്പൽ പതിനായിരം  പ്രാവശ്യം ചുറ്റിത്തിരിഞ്ഞാലും എന്തു പ്രതിസന്ധി വന്നാലും യാത്ര ചെയ്ത് അത് എത്തേണ്ട തുറമുഖത്തുതന്നെ എത്തിച്ചേരും. എന്നാൽ അതേ സമയം രണ്ടാമത്തെ കപ്പലിനു എന്താണ് സംഭവിക്കുക, തുറമുഖത്തുനിന്നു അതു പുറപ്പെട്ടാൽ തന്നെ അതിനു മുഴുവൻ സംശയം ആയിരിക്കും ഇനി എങ്ങോട്ടാണ് പോകേണ്ടത് എന്നുള്ള ധാരണ അതിന്ന് ഉണ്ടായിരിക്കില്ല, എല്ലാം പ്രതിസന്ധി ആയി അതിന്ന് തോന്നും .  ഇതുതന്നെയാണ്

മാറാൻ സാധിക്കുന്നവനെ ജീവിത വിജയം നേടാൻ സാധിക്കൂ..

നല്ലൊരു മാറ്റം നാമെല്ലാവരും ഏപ്പോഴും ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമുക്ക് അതിനു സാധിക്കുന്നുണ്ടോ? നല്ല വളർച്ചയുള്ള ഒരു ജീവിതം, നല്ല ലൈഫ് സ്റ്റൈൽ അങ്ങനെ പലതും നാം ആഗ്രഹിക്കാറുണ്ട്, എന്നാൽ പലപ്പോഴും നാമവിടെ എത്തിച്ചേരുന്നില്ല. സാധാരണ എങ്ങനെ ഉയർന്ന ഒരു ജീവിതം നേടിയെടുക്കണം എന്ന് എപ്പോഴാണ് നമ്മുടെ മനസ്സിൽ തോന്നാറുള്ളത് ? ഗുരുക്കന്മാരുടെ വാക്കുകൾ കേൾക്കുമ്പോഴോ, പുസ്തകങ്ങൾ വായിക്കുമ്പോഴോ അല്ലെങ്കിൽ വീഡിയോസ് കാണുമ്പോഴോ  ഒക്കെ ആയിരിക്കാം അല്ലെ ? എന്നാൽ യഥാർത്ഥത്തിൽ നമുക്ക് അവിടെ എത്തിച്ചേരാൻ കഴിയാറില്ല. ശരിയല്ലേ... കാരണം നമുക്ക് നമ്മളെ കുറിച്ചുള്ള സെൽഫ് ഇമേജ് തന്നെയാണ്. നമ്മളിൽ രൂപപ്പെട്ട സെല്ഫ് ഇമേജ് കാരണം നമ്മുടെ ആത്മവിശ്വാസം വളരെ കുറവാണെങ്കിൽ നമ്മുക്ക് മാറ്റങ്ങളെ വേഗത്തിൽ  സ്വീകരിക്കാൻ സാധിക്കില്ല.  മാറ്റത്തിന്റെ പ്രാധ്യാനത്തെ മനസിലാക്കാൻ വേണ്ടി ഞാൻ ഇവിടെ രണ്ടു കരിങ്കല്ലുകളുടെ കഥ പറയാം. ഒരു കാട്ടിൽ മനോഹരമായ രണ്ടു വലിയ കല്ലുകൾ ഉണ്ടായിരുന്നു. അവർ എപ്പോഴും പല പല കാര്യങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു.  ഒരു ദിവസം ഒരു കല്ലിനെ കുറേയാളുകൾ ചേർന്ന് എവിടേക്കോ കൊണ്ടു പോയി. അതികം താമസിയാതെ രണ്ട

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 3

ജീവിതവിജയത്തിനുള്ള ഒരു അസാധാരണ രഹസ്യം  =================================   ഏൾ നെറ്റിൻഗേൽ പറയുന്നു "നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ നിങ്ങൾ വിജയിക്കും ". നിങ്ങൾ എന്തു ചിന്തിക്കുന്നുവോ  അതായി നിങ്ങൾ മാറും. പോസറ്റീവ് ആയിട്ടാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ വിജയിക്കും. നെഗറ്റീവ് ആയിട്ടാണ് ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ പരാജയപ്പെടും. എന്തുകൊണ്ടാണ് കൂടുതൽ ആളുകൾക്കും  ആ രീതിയിലേക്കു മാറാൻ സാധിക്കാത്തത് . ജോർജ് ബെർണാഡ്ഷാ പറയുന്നു ജനങ്ങൾ എപ്പോളും ചുറ്റുപാടുകളെ കുറ്റം പറയുകയാണ് ചെയ്യുന്നത്. ശരിക്കും നമുക്ക് എന്താണോ വേണ്ടത് ആ സാഹചര്യങ്ങളെ  നമ്മൾ സൃഷ്ടിക്കുകയാണ് .ഉദാഹരണത്തിനു നമുക്ക് ഭയങ്കര സന്തോഷം  ഉള്ള ദിവസമാണെങ്കിൽ നമ്മളോട് സ്കൂളിൽ പോകേണ്ടെന്നു പറഞ്ഞാലും, അന്ന് ഭയങ്കര മഴയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കിലും നമ്മൾ സാഹചര്യം സൃഷ്ടിച്ചു പോകും.നമ്മൾക്കു  പോകേണ്ടാത്ത എന്നു തോന്നുന്ന ദിവസമാണെങ്കിൽ നമ്മൾ തലവേദനയോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കുകയോ ചെയ്യും. ഇവിടെ എന്താണ് സംഭവിക്കുന്നത്, നമ്മുക്ക് ആവിശ്യമായ സാഹചര്യം നമ്മൾ സൃഷ്ടിക്കുന്നു. എന്നാൽ ഈ ശീലങ്ങൾ തുടർന്നും നമ്മുട