ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സാമ്പത്തിക കാര്യങ്ങളിൽ വിഡ്ഢിയാകാതിരിക്കാനുള്ള ആറു മാർഗങ്ങൾ

 പണത്തിന്റെ കാര്യത്തിൽ നാം സാധാരണയായി ചെയ്യുന്ന അബദ്ധങ്ങൾ എന്തൊക്കെയാണ്,എങ്ങനെയാണ് അതു നമുക്ക് ഒഴിവാക്കാനാവുന്നത്?  
     നമ്മുടെ ജീവിതവിജയത്തിൽ വളരെ അനിവാര്യമായ കാര്യമാണ് സാമ്പത്തിക ഭദ്രത കൈവരിക്കുക എന്നത്. പക്ഷെ പലപ്പോഴും നാം കാണുന്നത് നമുക്ക് ചുറ്റുമുള്ള പലരും സാമ്പത്തിക ക്ലേശം അനുഭവിക്കുന്നു എന്നതാണ്. അങ്ങനെയുള്ള ഘട്ടത്തിലൂടെ ഞാനും കടന്നുപോയപ്പോൾ എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് എന്നു ഞാനും ചിന്തിക്കുകയുണ്ടായി. അങ്ങനെ അതുമായി ബന്ധപ്പെട്ടു പല സാമ്പത്തിക വൈദഗ്ധമുള്ളവരോട് ഇടപെടാനും അതോടൊപ്പം സാമ്പത്തികമായി ബന്ധപ്പെട്ട പല പുസ്‌തകങ്ങൾ വായിക്കുവാനും ഇടവന്നു. അപ്പോൾ ഞാൻ മനസിലാക്കിയ ഒരു കാര്യം, നമുക്ക് ജനിക്കുമ്പോൾ തന്നെ സമ്പത്ത് ഇല്ലാത്തതോ അല്ലെങ്കിൽ ഒരുപാട് പണം വരാത്തതോ അല്ല നമ്മുടെ യഥാർത്ഥ പ്രതിസന്ധി, പലപ്പോഴും നമ്മളിൽ നിന്നും സംഭവിക്കുന്ന സാമ്പത്തിക അബദ്ധങ്ങൾ തന്നെയാണ് ഇതിനു കാരണം. അതുമായി ബന്ധപ്പെട്ടു അടുത്തിടെ ഞാൻ ഒരു പുസ്‌തകം വായിക്കുകയുണ്ടായി, വളരെ താല്പര്യം ജനിപ്പിക്കുന്നതും മൂല്യവുമുള്ള ഒരു പുസ്‌തകമായിരുന്നു അത്. പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരൻ ജേസിൻ  കെല്ലിയുടെ 'ഫൈനാൻഷ്യലി സ്റ്റുപ്പിഡ് പീപ്പിൾ ആർ എവെരി വേർ ഡോണ്ട് ബി വൺ ഓഫ് ദെം' എന്ന പുസ്‌തകമായിരുന്നു അത്. അദ്ദേഹം സമ്പത്തുമായി ബന്ധപെട്ട് ഒന്ന് രണ്ടു പുസ്‌തകങ്ങൾ കൂടി എഴുതിയിട്ടുണ്ട്. അതു ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്‌തകങ്ങളിൽ വരുന്നതാണ്. അതിൽ ഒന്നാണ് 'ദി നീറ്റസ്റ് ലിറ്റിൽ ഗൈഡ് ടു സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ്‌ ', കൂടാതെ ഈ പുസ്‌തകവും വളരെ അധികം വിറ്റു പോയ പുസ്‌തകമാണ്. രചയിതാവ് സാമ്പത്തികമായി ക്ലേശം അനുഭവിക്കുന്നവരെ വിഡ്ഢികൾ എന്നാണോ പരാമർശിക്കുന്നത് എന്ന ആശയകുഴപ്പം ആദ്യം വന്നേക്കാം. പക്ഷെ യഥാർത്ഥത്തിൽ അദ്ദേഹം പറയുന്നത് സാമ്പത്തികമായിട് ഒരുപാട് അബദ്ധങ്ങൾ എല്ലാവർക്കും സംഭവിക്കുന്നുണ്ട്, നമുക്ക് അതു ഒരിക്കലും സംഭവിക്കരുത്. എങ്ങനെ ഇത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഈ പുസ്‌തകത്തിൽ നിന്നും എടുത്തിട്ടുള്ള ആറോളം ആശയങ്ങളാണ് ഇന്നത്തെ ബ്ലോഗ്. 
            പല ആളുകളും അവരുടെ ജീവിത ലക്ഷ്യമായി പറയുന്നത് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവുക എന്നതാണ്. എന്നാൽ എന്താണ് സാമ്പത്തിക സ്വാതന്ത്ര്യം? സാമ്പത്തിക സ്വാതന്ത്ര്യമെന്നത്  നമ്മുടെ കയ്യിലെ ആസ്തികളുടെ മൂല്യമല്ല, മറിച്ച് ചെറിയ ഒരു വരുമാനമായ്ക്കോട്ടെ അതു വ്യക്തമായി കൈകാര്യം ചെയ്യാനും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കുന്നുണ്ടെങ്കിൽ അതു സാമ്പത്തിക സ്വാതന്ത്ര്യമായി. ഈ പുസ്‌തകത്തിൽ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ പ്രവർത്തികമാക്കുന്നുണ്ടെങ്കിൽ ഒരിക്കലും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകില്ല. എന്തുകൊണ്ടും എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്‌തകമാണിത്. നമ്മൾ എന്തുകൊണ്ടാണ് സാമ്പത്തിക ക്ലേശം അനുഭവിക്കുന്നത്?  അതിനുള്ള ഉത്തരമായി അദ്ദേഹം പറയുന്നത് നമ്മുടെ ചുറ്റുപാടുകളിൽ നാം പല സാമ്പത്തിക അബദ്ധങ്ങളും കാണിക്കുന്നതുകൊണ്ടാണ് ക്ലേശങ്ങൾ അനുഭവിക്കാനിടയാകുന്നത് എന്നാണ്.


1. 80:20 സാമ്പത്തിക നിയമം


            ഒന്നാമതായി അദ്ദേഹം ലോണുകളെ കുറിച്ച് പറയുന്നു. ലോണുകൾ ഒരു തരം കെണിയാണ്. ഗവണ്മെന്റുകളും കോർപറേറ്റുകളും ബാങ്കുകളും ബിസിനസ്‌ സാമ്രാജ്യങ്ങളും കൂടി സൃഷ്ട്ടിച്ച ഒരു തന്ത്രം. ജോലിചെയ്തു ജീവിക്കുന്ന ആളുകളുടെ 90% സമ്പത്ത് ഇവരിലേക്ക് തന്നെ തിരിച്ചു കൊണ്ടുവരാൻ വേണ്ടി രൂപകൽപ്പന ചെയ്ത കെണി. എന്നാൽ ലോണിനെ മുഴുവനായി തെറ്റ് പറയാൻ പറ്റില്ല. ലോണെടുത്തു അതിൽ നിന്നും കൂടുതൽ വരുമാനം ഉണ്ടാക്കുന്നുണ്ടെങ്കിൽ അതു ഒരു നല്ല കാര്യമാണ്.പക്ഷെ പലപ്പോഴും ആഡംബരത്തിനു വേണ്ടിയാണ് നമ്മളിൽ അധികം പെരും ലോണെടുക്കുന്നത്. നമ്മുടെ കുടുംബത്തിലേക്ക് നോക്കിയാൽ ഇത് വ്യക്തമായി മനസിലാകും. ഇതിനു പോംവഴിയായി അദ്ദേഹം പറയുന്നത് ഒരു സാമ്പത്തിക നിയമത്തിനെ മനസിലാക്കാനാണ്. 80 - 20 നിയമം നമ്മുടെ വരുമാനം എത്രയും ആയിക്കോട്ടെ അതിൽ നിന്നും 80% ചിലവഴിക്കുകയും 20% സ്വരൂപിക്കുകയോ നിക്ഷേപിക്കുകയോ വേണം. എന്നാൽ നമുക്ക് എപ്പോഴും സംഭവിക്കുന്നത് എന്താണ്, 1000 വരുമാനം ഉണ്ടെങ്കിൽ 10 മുതൽ 12% അതിൽ അധികമായി ചിലവാക്കുകയാണ് ചെയ്യുന്നത്. പക്ഷെ 80-20 നിയമ പ്രകാരം 800 രൂപ ചിലവാക്കുകയും 200 രൂപ മിച്ചം പിടിക്കുകയും ആണ് വേണ്ടത്. ഈ നിയമം നമ്മുടെ ജീവിതത്തിൽ കർശനമായി അനുവർത്തിക്കെണ്ടതാണ്,  നമ്മുടെ കുട്ടികൾക്കും കുടുംബത്തിനും അതു പഠിപ്പിച്ചു കൊടുക്കുകയും വേണം. ചെറുപ്പത്തിലേ കുട്ടികൾക് ഈ ശീലം ഉണ്ടാകേണ്ടതാണ്.


2. ക്രെഡിറ്റ്‌ കാർഡ്


             രണ്ടും മൂന്നും നാലും നിയമങ്ങൾ 3സി എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇന്നു ക്രെഡിറ്റ്‌ കാർഡ് എന്നത് ആഡംബരമാണ് പലർക്കും. മൂന്നും നാലും ക്രെഡിറ്റ്‌ കാർഡുകൾ ഉണ്ടെങ്കിൽ ഉന്നത നിലവാരത്തിൽ 
എത്തി എന്നാണ് പലരുടെയും ധാരണ. ജനങ്ങളെ മുഴുവനായി പറ്റിക്കുന്ന ഒരു തന്ത്രമാണിത്. ക്രെഡിറ്റ്‌ കാർഡ് എടുത്തിട്ടുണ്ടെങ്കിൽ ഉടനീളം അതു നീണ്ടുപോകും. ക്രെഡിറ്റ്‌ കാർഡിനെ കുറിച്ച് മനസിലാക്കിയശേഷം മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളു. ലോണിനെ കുറിച്ചു പറഞ്ഞതുപോലെ തന്നെ ഇതും മുഴുവനായും തെറ്റല്ല. മറിച്ചു ഇത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് അബദ്ധം സംഭവിക്കുന്നത്. ബാങ്ക് നമുക്ക് ഒരു പണം തരുന്നു കുറച്ച് കാലത്തെ ഉപയോഗത്തിനു ശേഷം നാം അതു തിരിച്ചു അടക്കുന്നു. ഇങ്ങനെയാണ്  ക്രെഡിറ്റ്‌ കാർഡിന്റെ ഉപയോഗം. നമ്മൾ തിരിച്ചടവ് ശരിയായ രീതിയിൽ അടക്കുകയാണെങ്കിൽ അങ്ങനെ ഒരു മേഖല തന്നെ ഇല്ലാതാകും. പക്ഷെ ബാങ്കുകൾക്കറിയാം നമ്മൾക്കു ശരിയായ രീതിയിൽ അതു തിരിച്ചടക്കാൻ ആകില്ല എന്ന്. തിരിച്ചടവ് വൈകുകയും പലിശയും കൂട്ടുപലിശയുമായിട്ടു നല്ലൊരു തുക കൊടുക്കേണ്ടി വരികയും ചെയ്യുന്നു. ഇങ്ങനെയുള്ള പ്രതിസന്ധികളാണ് ക്രെഡിറ്റ്‌ കാർഡുകൾ കൊണ്ട് സംഭവിക്കുന്നത്. ഇവിടെയും 80-20 നിയമം ഉപയോഗിക്കുകയാണെങ്കിൽ ഇങ്ങനെയുള്ള പ്രതിസന്ധികൾ ഒഴിവാക്കാം.ക്രെഡിറ്റ്‌ കാർഡ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടർന്നുള്ള ഭാഗങ്ങളിൽ വിശദമായി കാണാം.


3. കാറുകൾ


        രണ്ടാമത്തെ സി ആയി അദ്ദേഹം പറയുന്നത് കാറുകൾ വാങ്ങുന്ന കാര്യത്തെ കുറിച്ചാണ്. കാറുകളിലൂടെയുള്ള നമ്മുടെ ആഡംബരത്തെ കുറിച്ചാണ്. പുതിയ കാറുകൾ വാങ്ങുന്നതിനു പകരം ഉപയോഗിച്ച പഴയ കാറുകൾ വാങ്ങുക. ഉദാഹരണം, ഒരു പുതിയ കാർ വാങ്ങുമ്പോൾ ഇഎംഐ ആയി 5000 രൂപ ആണെങ്കിൽ അത് നിങ്ങൾ അടുത്ത അഞ്ച് ആറു വർഷം അടക്കുന്നു എന്ന് വിചാരിക്കുക. പഴയ കാറിനു അതു 3000 ആണെങ്കിൽ ബാക്കിയുള്ള 2000 രൂപ ഏതെങ്കിലും നിക്ഷേപ പദ്ധതികളിലോ, സ്റ്റോക്ക് മാർക്കറ്റുകളിലോ, മ്യൂച്ചൽ ഫണ്ടുകളിലോ മറ്റോ നിക്ഷേപിക്കുകയാണെങ്കിൽ 5 വർഷം കൊണ്ടു പഴയ കാറിന്റെ അടവ് അടച്ചു തീരുമ്പോഴേക്കും നിങ്ങളുടെ മറ്റേ നിക്ഷേപം കൊണ്ടു ഒരു പുതിയ കാർ വാങ്ങാനുള്ള തുക നിങ്ങൾക്കു ലഭിക്കും.


4.കോട്ടകൾ


        മൂന്നാമത്തെ സി ആയി അദ്ദേഹം പറയുന്നത്  "കാസ്റ്റിൽസ്" ആണ് അഥവാ കോട്ടകൾ (വീട്), വീടിനുവേണ്ടി നമ്മൾ ഒരുപാട് പണം ചിലവഴിക്കുന്നു. തീർച്ചയായും ജീവിക്കാൻ വീട് ആവിശ്യമാണ്. അനാവശ്യ ചിലവുകൾ ഒഴിവാക്കി കൊണ്ട് ആവശ്യങ്ങൾക്കനുസരിച്ച് മാത്രം ചിലവഴിക്കുക.


5.സ്റ്റാറ്റസ് സിംബൽ


        അഞ്ചാമതായി സംഭവിക്കുന്ന അബദ്ധം "സ്റ്റാറ്റസ് സിംബൽ". സമൂഹത്തിലെ നമ്മുടെ പ്രതിരൂപം. എന്നുവെച്ചാൽ ഐ ഫോൺ 11 നമ്മുടെ കൈയിൽ ഉണ്ടായിട്ടും വീണ്ടും ഐ ഫോൺ 12 വരുമ്പോൾ നമുക്ക് അതു വേണം എന്നു വാശി പിടിക്കുന്നു. അല്ലെങ്കിൽ പഴയ കാറിനു പകരം പുതിയ കാർ, അല്ലെങ്കിൽ വീട് പുതുക്കി പണിയുക, മുഴുവൻ പെയിന്റ് ചെയ്യുക മുതലായവ. ഇത്തരത്തിലുള്ള ഏത് കാര്യങ്ങൾ ചെയ്താലും ചിലവുകൾ മാത്രമേ ഉള്ളൂ, ഇതിൽ നിന്നും വരവുകൾ ഒന്നും തന്നെ ഇല്ല.
        
6.സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ


         ആറാമത്തെ കാര്യം എന്നുപറയുന്നത് നമ്മുക്ക് സാമ്പത്തിക കാര്യങ്ങളിൽ അറിവ് ഉണ്ടാകുക എന്നതാണ്. വരവ് ചിലവുകളെ കുറിച്ചുള്ള അറിവില്ലായ്മ, ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നതിനുള്ള അറിവില്ലായ്മ തുടങ്ങിയവ. ഒരു ചെറിയ കച്ചവടക്കാരനാണെങ്കിൽ പോലും എത്ര തുക വന്നു, എത്ര തുക പോയി എന്നതിൽ ഒരു വ്യക്തത ഉണ്ടാകും. പക്ഷെ നമുക്ക് നമ്മുടെ വരവ് ചിലവുകളെ കുറിച്ച് യാതൊരു കണക് കൂട്ടലുകളും ഇല്ല. നമ്മുടെ ദൈനം ദിന വരവു ചിലവുകൾ എഴുതി വെക്കുക.
         എപ്പോഴും സമ്പത്തിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുക. പുസ്തകങ്ങളിലൂടെയോ അല്ലെങ്കിൽ സമ്പത്തുമായി ബന്ധപ്പെട്ട മറ്റു വീഡിയോകളിലൂടെയോ എപ്പോഴും കൂടുതൽ പഠിച്ചുകൊണ്ടിരിക്കുക. അങ്ങനെയാണെങ്കിൽ നമുക്ക് ഒരിക്കലും സാമ്പത്തികമായി ക്ലേശം അനുഭവിക്കേണ്ടി വരില്ല. നമുക്ക് കിട്ടുന്ന വരുമാനം ചെറുതാണെങ്കിൽ പോലും അതൊക്കെ നമ്മുക്ക് കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. കൂടുതൽ അറിയുവാനായി യൂട്യൂബ് വീഡിയോ കാണുക. 


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 2

ജീവിത വിജയത്തിന്റെ അസാധാരണമായ  രഹസ്യം  ചിലർ എന്തു തൊട്ടാലും പൊന്നാകും, എന്നാൽ മറ്റു ചിലർ എപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കും...എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? അതിന്റെ പിന്നിൽ ഒരു രഹസ്യം ഉണ്ട്‌.  ഒരു വ്യക്തമായ ലക്ഷ്യം ഉണ്ടെങ്കിൽ മാത്രമേ ഒരു വ്യക്തിക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കു, മറിച്ചു ലക്ഷ്യം ഇല്ലെങ്കിൽ വിജയിക്കില്ല. ഉദാഹരണത്തിന് രണ്ടു കപ്പലുകളെ സങ്കല്പ്പിക്കാം,  ലോകത്തിലെ തന്നെ ഏറ്റവും നല്ല കപ്പലുകൾ, അവ തുറമുഖത്തു നിന്നും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. അതിൽ ഒരു കപ്പലിന് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ട്. എന്നാൽ രണ്ടാമത്തെ കപ്പലിന് ആകട്ടെ ഒരു പ്രത്യേക ദിശ കൊടുത്തിട്ടില്ല. അവിടെ എന്താണ് സംഭവിക്കാൻ പോകുന്നത്, അദ്യത്തെ കപ്പൽ പതിനായിരം  പ്രാവശ്യം ചുറ്റിത്തിരിഞ്ഞാലും എന്തു പ്രതിസന്ധി വന്നാലും യാത്ര ചെയ്ത് അത് എത്തേണ്ട തുറമുഖത്തുതന്നെ എത്തിച്ചേരും. എന്നാൽ അതേ സമയം രണ്ടാമത്തെ കപ്പലിനു എന്താണ് സംഭവിക്കുക, തുറമുഖത്തുനിന്നു അതു പുറപ്പെട്ടാൽ തന്നെ അതിനു മുഴുവൻ സംശയം ആയിരിക്കും ഇനി എങ്ങോട്ടാണ് പോകേണ്ടത് എന്നുള്ള ധാരണ അതിന്ന് ഉണ്ടായിരിക്കില്ല, എല്ലാം പ്രതിസന്ധി ആയി അതിന്ന് തോന്നും .  ഇതുതന്നെയാണ്

മാറാൻ സാധിക്കുന്നവനെ ജീവിത വിജയം നേടാൻ സാധിക്കൂ..

നല്ലൊരു മാറ്റം നാമെല്ലാവരും ഏപ്പോഴും ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമുക്ക് അതിനു സാധിക്കുന്നുണ്ടോ? നല്ല വളർച്ചയുള്ള ഒരു ജീവിതം, നല്ല ലൈഫ് സ്റ്റൈൽ അങ്ങനെ പലതും നാം ആഗ്രഹിക്കാറുണ്ട്, എന്നാൽ പലപ്പോഴും നാമവിടെ എത്തിച്ചേരുന്നില്ല. സാധാരണ എങ്ങനെ ഉയർന്ന ഒരു ജീവിതം നേടിയെടുക്കണം എന്ന് എപ്പോഴാണ് നമ്മുടെ മനസ്സിൽ തോന്നാറുള്ളത് ? ഗുരുക്കന്മാരുടെ വാക്കുകൾ കേൾക്കുമ്പോഴോ, പുസ്തകങ്ങൾ വായിക്കുമ്പോഴോ അല്ലെങ്കിൽ വീഡിയോസ് കാണുമ്പോഴോ  ഒക്കെ ആയിരിക്കാം അല്ലെ ? എന്നാൽ യഥാർത്ഥത്തിൽ നമുക്ക് അവിടെ എത്തിച്ചേരാൻ കഴിയാറില്ല. ശരിയല്ലേ... കാരണം നമുക്ക് നമ്മളെ കുറിച്ചുള്ള സെൽഫ് ഇമേജ് തന്നെയാണ്. നമ്മളിൽ രൂപപ്പെട്ട സെല്ഫ് ഇമേജ് കാരണം നമ്മുടെ ആത്മവിശ്വാസം വളരെ കുറവാണെങ്കിൽ നമ്മുക്ക് മാറ്റങ്ങളെ വേഗത്തിൽ  സ്വീകരിക്കാൻ സാധിക്കില്ല.  മാറ്റത്തിന്റെ പ്രാധ്യാനത്തെ മനസിലാക്കാൻ വേണ്ടി ഞാൻ ഇവിടെ രണ്ടു കരിങ്കല്ലുകളുടെ കഥ പറയാം. ഒരു കാട്ടിൽ മനോഹരമായ രണ്ടു വലിയ കല്ലുകൾ ഉണ്ടായിരുന്നു. അവർ എപ്പോഴും പല പല കാര്യങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു.  ഒരു ദിവസം ഒരു കല്ലിനെ കുറേയാളുകൾ ചേർന്ന് എവിടേക്കോ കൊണ്ടു പോയി. അതികം താമസിയാതെ രണ്ട

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 3

ജീവിതവിജയത്തിനുള്ള ഒരു അസാധാരണ രഹസ്യം  =================================   ഏൾ നെറ്റിൻഗേൽ പറയുന്നു "നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ നിങ്ങൾ വിജയിക്കും ". നിങ്ങൾ എന്തു ചിന്തിക്കുന്നുവോ  അതായി നിങ്ങൾ മാറും. പോസറ്റീവ് ആയിട്ടാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ വിജയിക്കും. നെഗറ്റീവ് ആയിട്ടാണ് ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ പരാജയപ്പെടും. എന്തുകൊണ്ടാണ് കൂടുതൽ ആളുകൾക്കും  ആ രീതിയിലേക്കു മാറാൻ സാധിക്കാത്തത് . ജോർജ് ബെർണാഡ്ഷാ പറയുന്നു ജനങ്ങൾ എപ്പോളും ചുറ്റുപാടുകളെ കുറ്റം പറയുകയാണ് ചെയ്യുന്നത്. ശരിക്കും നമുക്ക് എന്താണോ വേണ്ടത് ആ സാഹചര്യങ്ങളെ  നമ്മൾ സൃഷ്ടിക്കുകയാണ് .ഉദാഹരണത്തിനു നമുക്ക് ഭയങ്കര സന്തോഷം  ഉള്ള ദിവസമാണെങ്കിൽ നമ്മളോട് സ്കൂളിൽ പോകേണ്ടെന്നു പറഞ്ഞാലും, അന്ന് ഭയങ്കര മഴയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കിലും നമ്മൾ സാഹചര്യം സൃഷ്ടിച്ചു പോകും.നമ്മൾക്കു  പോകേണ്ടാത്ത എന്നു തോന്നുന്ന ദിവസമാണെങ്കിൽ നമ്മൾ തലവേദനയോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കുകയോ ചെയ്യും. ഇവിടെ എന്താണ് സംഭവിക്കുന്നത്, നമ്മുക്ക് ആവിശ്യമായ സാഹചര്യം നമ്മൾ സൃഷ്ടിക്കുന്നു. എന്നാൽ ഈ ശീലങ്ങൾ തുടർന്നും നമ്മുട