ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സമ്പത്തിനുള്ള പതിമൂന്നു ചവിട്ടു പടികൾ

ജീവിതത്തിൽ വിജയിക്കണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ് പക്ഷേ എവിടെ നിന്ന് തുടങ്ങണം എങ്ങനെ തുടങ്ങണം എന്നുള്ള ആശയ കുഴപ്പം എല്ലാവർക്കുമുണ്ട്. അതിനുള്ള ഒരു മാർഗദർശി എന്ന രീതിയിലാണ് ഞാൻ എന്റെ "വിന്നിങ് ഇനിഷിയെറ്റിവ്" എന്ന യൂട്യൂബ് ചാനലും ബ്ലോഗും തുടങ്ങിയത്. ഇത് എല്ലാവർക്കും ഉപകാരപ്രദം ആണെന്ന് കരുതുന്നു. 

മുൻ ഭാഗങ്ങളിൽ നമ്മൾ ജീവിത വിജയത്തിനായുള്ള അസാധാരണ രഹസ്യത്തെ പറ്റി പ്രതിപാദിക്കുകയുണ്ടായി. സാമ്പത്തികമായി മുന്നോട്ടു പോവുക എന്നുള്ളതാണ് ജീവിതത്തിലെ അവിഭാജ്യഘടകം. പക്ഷേ പലർക്കും അതു സാധിക്കാതെ വരുന്നു, എന്തുകൊണ്ടാണിത് ? സമ്പത്ത് നമുക്ക് വരാത്തതുകൊണ്ട് അല്ല! എന്നാൽ സമ്പത്ത് നമുക്ക് കൈകാര്യം ചെയ്യാൻ അറിയാത്തതുകൊണ്ടാണ്. കഴിഞ്ഞ ബ്ലോഗിൽ സാമ്പത്തികമായ മണ്ടത്തരങ്ങളിൽ നിന്ന് എങ്ങനെ വിട്ടു നിൽക്കാമെന്ന് പ്രതിപാദിച്ചിരുന്നു. ഇന്നത്തെ ബ്ലോഗിൽ ജീവിതത്തിൽ സമ്പത്ത് എങ്ങനെ ഉണ്ടാക്കാം എന്ന കാഴ്ചപ്പാടിനെ കുറിച്ചാണ് സംസാരിക്കുന്നത്.

അശ്വിൻ സാംഘി, സുനിൽ ദലാൽ എന്നു പറയുന്ന രണ്ട് ഇന്ത്യൻ എഴുത്തുകാർ എഴുതിയ "13 സ്റ്റെപ്പ്സ് ടു ബ്ലഡി ഗുഡ് വെൽത് " പുസ്തകത്തെ കുറിച്ച് ആണ് ഇന്ന് സംസാരിക്കുന്നത്. എഴുത്തുകാരിൽ ഒരാളായ അശ്വിൻ സംഘി അദ്ദേഹം ഫോക്‌സിന്റെ ഹൺഡ്രഡ് സെലിബ്രിറ്റി ഓഫ് ഇന്ത്യയിൽ അംഗമായിട്ടുള്ള ഒരു വ്യക്തിയാണ്, കൂടാതെ ഒരുപാട് പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ജീവിതത്തിൽ നമുക്ക് സമ്പത്ത് ഉണ്ടാക്കാൻ ഉപയോഗിക്കാവുന്ന 13 സ്റ്റെപ്പുകൾ എന്തൊക്കെയാണ് എന്ന ആശയത്തെ മുൻ നിർത്തിയാണ് എഴുത്തുകാരൻ ഈ ബുക്ക് എഴുതിയിട്ടുള്ളത്. അദ്ദേഹം സാമ്പത്തികമായി വൈദഗ്ധ്യമുള്ളയാളോ  ബിരുദധാരിയോ അല്ല ജനിക്കുമ്പോൾ തന്നെ സാമ്പത്തികമായി വളരെ ഉയർന്ന നിലവാരത്തിലുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തിൽ അദ്ദേഹത്തിന് എങ്ങനെ പണം ശരിയായി നിക്ഷേപിക്കണം എന്ന അറിവില്ലായ്മ കാരണം ഒരുപാട് പണം നഷ്ടപെടുകയുണ്ടായി, അതിനാൽ അദ്ദേഹം സമ്പത്തിനെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ  ജീവിത അനുഭവങ്ങളിലൂടെ വിജയം കൈവരിച്ച കാര്യങ്ങളാണ് അദ്ദേഹം ഈ ബുക്കിലൂടെ പറയുന്നത്.

ഇനി 13 സ്റ്റെപ്പുകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

 1. നിങ്ങളുടെ സമ്പത്തിനെ നിർവചിക്കുക

     നമുക്ക് സമ്പത്ത് ഉണ്ടാകണമെങ്കിൽ ആദ്യമായി നമ്മുടെ സാമ്പത്തിക സ്ഥിതി എന്താണെന്ന് നമുക്ക് അറിയേണ്ടതുണ്ട്. അതിനായി ആദ്യം സമ്പത്തിനെ നിർവചിക്കാൻ വേണ്ടിയാണ് എഴുത്തുകാരൻ നമ്മളോട് പറയുന്നത്. ഓരോ കാലഘട്ടങ്ങളിലേയും സമ്പത്തിന്റെ നിർവചനം ഓരോ രീതിയിൽ ആയിരുന്നു എന്ന് പുരാണങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കും. പണ്ട് കൗരവർ വിരാട് എന്ന രാജ്യത്തെ ആക്രമിച്ചത് പശുക്കൾക്ക് വേണ്ടിയായിരുന്നു, കാരണം ആ സമയത്ത് കന്നുകാലികൾ ആയിരുന്നു സമ്പത്ത്. അതിനുശേഷം ആയുധങ്ങള്ളായി സമ്പത്തിനെ പ്രതിനിതീകരിക്കുന്ന ഘടകം, ശേഷം ധാന്യങ്ങൾ കൂടുതൽ ഉള്ളവരായി കൂടുതൽ സമ്പന്നർ. ഇന്നത്തെ കാലത്ത് കമ്പനികളുടെ ഷെയറുകൾ, സ്വത്തു വകകൾ, റിയൽ എസ്റ്റേറ്റുകൾ എന്നിവയിലെല്ലാം കൂടുതൽ നിക്ഷേപങ്ങൾ ഉള്ളവരെയാണ് സമ്പന്നർ ആയി കണക്കാക്കുന്നത്.

നമ്മുടെ സമ്പത്തിനെ നമ്മുടേതായ രീതിയിൽ നിർവചിക്കണം. അതിന്ന് നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് നാം മനസ്സിലാക്കണം. പണം ഒരു പ്രശ്നം ആണെന്നാണ് പലരുടേയും തെറ്റായ ധാരണ പക്ഷേ ഈ ചിന്താഗതി ഉണ്ടായാൽ ഒരിക്കലും സാമ്പത്തികമായി മുന്നേറാൻ കഴിയില്ല. എന്നാൽ സമ്പത്ത് അല്ല പ്രശ്നം സമ്പത്ത് ഇല്ലായ്മയാണ് പ്രശ്നം. അദ്ദേഹം പറയുന്നു "ധനം ഒരു കത്തിയെ പോലെയാണ്", കത്തി നമുക്ക് നല്ല കാര്യങ്ങൾക്കും ഉപയോഗിക്കാം തെറ്റായ കാര്യങ്ങൾക്കും ഉപയോഗിക്കാം. അതിനാൽ സമ്പത്ത് നമ്മുക്ക് എത്രത്തോളം പ്രാധാന്യമേറിയതാണ് എന്ന് മനസിലാക്കണം. 

2.ഒരു പ്ലാൻ ഉണ്ടാക്കുക 

   രണ്ടാമത്തെ സ്റ്റെപ്പ് ആയിട്ട് അദ്ദേഹം പറഞ്ഞിരിക്കുന്നത് ഒരു പ്ലാൻ ഉണ്ടാക്കാൻ വേണ്ടിയാണ്. "വ്യക്തമായ ആസൂത്രണം ആയുധത്തിന്റെ മൂർച്ച കൂട്ടു"മെന്നാണ് പ്രശസ്തനായ എഴുത്തുകാരനായ സ്റ്റീഫൻ കോവെ പറഞ്ഞിരിക്കുന്നത്. അദ്ദേഹം ചോദിക്കുന്നു "എന്താണ് സമ്പത്ത് ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത? അല്ലെങ്കിൽ നിങ്ങൾക്ക് എന്തിനാണ് സമ്പത്ത്?"

അതിന് കൃത്യമായ വ്യക്തത ആവിശ്യമാണ്. അമേരിക്കയിലെ ഒന്നാമത്തെ ശതകോടീശ്വരനായ റോക്ക് ഫെള്ളേർ പറഞ്ഞിട്ടുള്ളത്, "നിങ്ങൾ പണത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഒരിക്കലും പണം ഉണ്ടാക്കാൻ കഴിയില്ല." കാരണം അതിന് വ്യക്തമായ കാരണങ്ങൾ ആവിശ്യമാണ് എന്തിനാണ് എനിക്ക് പണം ഉണ്ടാകേണ്ടത്! പണം കൊണ്ട് എന്താണ് നിങ്ങൾക്ക് ലഭിക്കുക, പണം കൊണ്ട് സമ്പൂർണമായ സ്വാതന്ത്ര്യം നിങ്ങൾക്ക് ലഭിക്കുന്നു,  നിങ്ങളുടെ കുടുംമ്പം മുഴുവൻ സന്തോഷവും ഊർജ്ജസ്വലതയും ഉള്ളതാക്കാൻ പണത്തിന് സാധിക്കുന്നു. കഴിഞ്ഞ ബ്ലോഗുകളിൽ പറഞ്ഞതു പോലെ ജീവിത വിജയം പണം ഉണ്ടാക്കുകയല്ല, ജീവിതത്തിൽ വിജയം നേടുമ്പോൾ ഉപോല്പന്നം ആയി ലഭിക്കുന്നതാണ് പണം. അതു കൊണ്ട് നമുക്ക് സമ്പത്ത് ഉണ്ടാകണമെങ്കിൽ ആദ്യം പണംകൊണ്ട് നേടേണ്ട കാര്യങ്ങളിൽ നമ്മുക്ക് വ്യക്തത ഉണ്ടാകണം.

3.നാണയപെരുപ്പത്തെ അതിജീവിക്കുക 

   എന്താണ് നാണയപെരുപ്പം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടിൽ ഒക്കെ പറയുന്നതായി കേൾക്കാം വിലക്കയറ്റമാണ് നമ്മൾ നേരിടുന്ന ഒരു വലിയ പ്രതിസന്ധി.വിലക്കയറ്റം ഉണ്ടാകുമ്പോൾ പണത്തിന്റെ മൂല്യം ഇടിയുന്നു.

   ഇത് ഒരു ചെറിയ ഉദാഹരണത്തിലൂടെ മനസിലാക്കാം, 2005 കാലഘട്ടലിൽ എം.ബി.എ ചെയ്യുവാനായി ഐ.ഐ.എം പോലുള്ള സ്ഥാപനങ്ങളിൽ വേണ്ടിയിരുന്നത് മൂന്നു ലക്ഷം-നാലു ലക്ഷം ആണെങ്കിൽ ഇന്ന് അത് ഇരുപത്തിയഞ്ചു മുതൽ മുപ്പതു ലക്ഷം വരെയാണ്. എന്നുവച്ചാൽ വിലയിൽ പത്തു മടങ്ങോളം വർദ്ധനവ് വന്നു. പണ്ടുകാലങ്ങളിൽ ചെറിയ രൂപക്ക് വാങ്ങിച്ചിരുന്ന പല സാധനങ്ങളും ഇന്ന് അതിന്റെ എത്രയോ മടങ്ങ് വില കൊടുത്താണ് വാങ്ങുന്നത്. സാധാരണക്കാർ ഒരു നിക്ഷേപം നടത്തുകയാണെങ്കിൽ അതിന് പലിശ ലഭിക്കുന്നത് 5-10% ആണ്. എന്നാൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ വിലകയറ്റം കാരണം അന്നത്തെ ആവിശ്യങ്ങൾ നിറവേറ്റാൻ പോലും ആ പണം കൊണ്ട് സാധിച്ചെന്നു വരില്ല. അതിനാൽ അതിനെ അതിജീവിക്കുന്ന രീതിയിൽ സമ്പത്ത് ഉണ്ടാക്കണം. 

അതിനാൽ നമ്മുടെ കയ്യിൽ ഉള്ള പണത്തിനെ, അതിന്റെ പത്തു ശതമാനം എങ്കിലും തിരിച്ചു വരുന്ന രീതിയിൽ ഇൻവെസ്റ്റ്‌ ചെയ്യണം. ഇപ്പോൾ മൂന്നു ലക്ഷം ഉള്ള ഒരു കോഴ്‌സിന്ന് കുറച്ചു വർഷങ്ങൾക്കു ശേഷം 30 ലക്ഷമായി എങ്കിൽ കുറച്ചു വർഷങ്ങൾക്കു ശേഷം നമ്മുടെ കയ്യിലുള്ള പണവും അതിനേക്കാൾ മൂല്യം തരണം. അങ്ങനെയാണെങ്കിൽ ഒരു പത്തു മുതൽ പന്ത്രണ്ടു വരെ എങ്കിലും പലിശ തിരിച്ചു ലഭിക്കുന്ന നല്ല നല്ല പ്ലാനുകൾ നോക്കി നിക്ഷേപിക്കണം. 

4.ചെലവുകളെ ആസൂത്രണം ചെയ്യുക 

   നമ്മുടെ സമൂഹത്തിൽ നമ്മുക്ക് കാണാൻ സാധിക്കും നല്ല ശമ്പളത്തോടുകൂടി ജോലി ഉണ്ടായിരുന്ന ആളുകൾക്ക് പോലും ജോലിയൊക്കെ നിർത്തുന്ന സമയത്ത് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു. കാരണം നല്ല ശമ്പളം കിട്ടുന്ന സമയത്തെ ചിലവുകൾക്ക് കടിഞ്ഞാൺ ഇടാൻ ആവാതെ അവർ ഒരുപാട് വാങ്ങിക്കൂട്ടുന്നു. അവരുടെ അധിക വരുമാനവും ചെലവുകളിലേക്ക് തന്നെ പോയി. അവർക്ക് വ്യക്തമായ ഒരു പ്ലാനിങ് ഉണ്ടാക്കാൻ സാധിച്ചില്ല.

 ഒരു കഥയുണ്ട് "ബിയർ വേർസസ് ഫെരാരി ", അതിൽ ബിയർ കഴിക്കാത്ത ഒരാൾ സ്ഥിരമായി ബിയർ കഴിക്കുന്ന മറ്റൊരാളോട് ചോദിക്കുന്നുണ്ട് " ബിയർ വാങ്ങിച്ച തുകയ്ക്ക് നിങ്ങൾക്ക് ഒരു ഫെറാരി വാങ്ങിക്കാം ആയിരുന്നു". അപ്പോൾ അയാൾ തിരിച്ചു ചോദിക്കുന്നു "എന്നാൽ നിങ്ങളുടെ ഫെറാറി എവിടെ?".

ചിലവാക്കാതിരുന്നിട്ട് കാര്യമില്ല പകരം അതിനു വ്യക്തമായ ഒരു പ്ലാനിംഗ് കൂടി വേണം. പണം ഏത് രീതിയിൽ ഇൻവെസ്റ്റ് ചെയ്യുന്നു, ഏത് രീതിയിൽ മുന്നോട്ടു പോകുന്നു എന്നിവയെ കുറിച്ച് വ്യക്തമായ പ്ലാനിങ് ഉണ്ടാകണം. അതിന് അദ്ദേഹം ഒരു ഉദാഹരണം കൂടി പറയുന്നു "ദി ലീ കാ ഷിങ് മോഡൽ ".

 ലീ കാ ഷിങ് ഉണ്ടാക്കിയ ഒരു ഫോർമുല ആണിത്. നമുക്ക് വരുന്ന വരുമാനത്തിലെ 25% ഇൻവെസ്റ്റ് ചെയ്യണം, 30% നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി വിനിയോഗിക്കണം, 20% നെറ്റ്‌വർക്കിന് വേണ്ടി (സമൂഹത്തിൽ ഉള്ള ബന്ധങ്ങൾ ഉണ്ടാക്കാൻ വേണ്ടി)ഉപയോഗിക്കണം. ഇതിന്ന് ഉദാഹരണമായി ധീരുഭായി അംബാനിയുടെ ഒരു കഥ പറയാം പണമില്ലാതിരുന്ന സമയത്തും,അദ്ദേഹം താജ് ഹോട്ടലിൽ കോഫി  കഴിക്കാൻ പോകുമായിരുന്നു. അന്ന് താജ് ഹോട്ടലിലെ ഒരു കോഫിയുടെ വില 50 രൂപയായിരുന്നു. ആ സമയത്ത് പുറത്ത് രണ്ടുരൂപയ്ക്ക് കോഫി കിട്ടുമായിരുന്നു. അദേഹത്തിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തോട് ചോദിച്ചു "നിങ്ങൾ എന്തിനാണ് രണ്ടു രൂപയ്ക്ക് കോഫി കിട്ടുമ്പോൾ അതിന് 50 രൂപ ചിലവഴിക്കുന്നത്?". അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു "ഞാൻ രണ്ടു രൂപ മാത്രമേ കോഫിക്ക് ചിലവഴിക്കുന്നുളൂ, ബാക്കി 48 രൂപ അവിടെ വന്ന് സംസാരിക്കുന്ന ബിസിനസ്സുകാരുടെ സംഭാഷണങ്ങളിൽ നിന്നും എനിക്കു കിട്ടുന്ന മൂല്യത്തിന്റെ വിലയാണ്". കാരണം അദ്ദേഹത്തിന് വ്യക്തമായ ചിന്ത ഉണ്ടായിരുന്നു വിജയിച്ച വ്യക്തിയുടെ സംഭാഷണങ്ങൾ കേട്ടാൽ മാത്രമേ ജീവിതത്തിൽ കൂടുതൽ വിജയിക്കാൻ സാധിക്കുകയുള്ളു. അദ്ദേഹം തന്റെ ചുറ്റും ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കുവാണയാണ് പണം ചിലവഴിച്ചത്. അതുപോലെ നമ്മുക്കും നമ്മുടെ ചുറ്റും കൂടുതൽ നെറ്റ്‌വർക്കുകൾ ഉണ്ടാക്കാൻ സാധിക്കണം.

പിന്നിടുള്ള 15% പഠനങ്ങൾക്ക് വേണ്ടി ചിലവഴിക്കണം. സാമ്പത്തികവുമായി ബന്ധപ്പെട്ട കോഴ്സുകൾ ചെയ്യണം, കൂടുതൽ പുസ്തകങ്ങൾ വായിക്കണം. പിന്നീടുള്ള 10% യാത്രകൾക്ക് ഉപയോഗിക്കണം. മറ്റുള്ള പ്രദേശങ്ങൾ സന്ദർശിച്ചാൽ മാത്രമേ പലതരത്തിലുള്ള ജീവിതശൈലികളും അറിവുകളും നമുക്ക് കിട്ടുകയുള്ളൂ.

5.കൂടുതൽ അധിക വരുമാന മാർഗങ്ങൾ നിർമിക്കുക

   പലപ്പോഴും നമുക്ക് പണം തികയാതെ വരുന്ന ഒരു അവസ്ഥയുണ്ടാകുന്നു. നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം സംരക്ഷിക്കണം എന്നുണ്ടെങ്കിലും നമ്മുടെ ആവിശ്യങ്ങൾ കഴിഞ്ഞു ബാക്കി ഉണ്ടാവണമെന്നില്ല. അതിനായി അദ്ദേഹം പറയുന്നത് ഒരു അധിക വരുമാനം മാർഗം കണ്ടെത്തുക എന്നതാണ്. അധികവരുമാനം കണ്ടെത്തുന്നതാണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ മൂലധനം ആയി മാറാൻ പോകുന്നത്.

അതിന്റെ ഏറ്റവും നല്ല ഉദാഹരമാണ് "നിർമ്മ"യുടെ കഥ. കഴിഞ്ഞ വിഡിയോയിൽ ആ കഥ വിശദമായി പ്രതിപാതിച്ചിട്ടുണ്ട്.

ഗുജറാത്തിൽ ജിയോളജിക്കൽ മേഖലയിൽ ജോലി ചെയ്തു കൊണ്ടിരുന്ന കർസാൻ ഭായി പട്ടേൽ, അധിക വരുമാനത്തിനായി വീടിന്റെ പിറകിൽ വാഷിംഗ് പൗഡർ ഉണ്ടാക്കാൻ തീരുമാനിച്ചു. അത് വളർന്ന് ഇന്നത്തെ കോടികൾ ആസ്റ്റിയുള്ള "നിർമ്മ" ആയി മാറി. അതുപോലെയാണ് ചെറിയ രീതിയിൽ തുടങ്ങുന്ന സ്ഥാപനം നാം പോലും അറിയാതെ ആയിരിക്കും വലിയ രീതിയിൽ എത്തപ്പെടുന്നത്. കഴിഞ്ഞ ഭാഗങ്ങളിലെ ആസാധാരണ രഹസ്യത്തിൽ പറഞ്ഞതു പോലെ "നമ്മൾ എന്താണോ ചിന്തിക്കൂന്നത് അതായി നമ്മൾ മാറും". നമ്മൾ ചിന്തിക്കും പലരും തുടങ്ങിയിട്ട് വിജയിച്ചില്ല, എന്നാൽ ഒരു പക്ഷേ നമ്മൾ അടുത്തതായി തുടങ്ങുന്ന ഒന്നായിരിക്കും ജീവിതത്തിലെ വലിയൊരു സംഭവം ആയി മാറുക.

അതുകൊണ്ട് ഒരു വരുമാനത്തിൽ മാത്രം ഉറച്ചു നിൽക്കാതെ കൂടുതൽ വരുമാന മാർഗങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കുക.

6.ഹാർനെസ്സ് ദി പവർ ഓഫ് കോമ്പൗണ്ടിങ്

   ആൽബർട്ട് ഐൻസ്റ്റീൻ പറയുന്നു കോമ്പൗണ്ടിങ് എന്നു പറയുന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതം ആണ്. പല നിക്ഷേപ മാർഗങ്ങളിലും നിക്ഷേപിച്ചുകൊണ്ട് നമ്മുടെ സമ്പത്ത് വർധിപ്പിക്കപ്പെടണം. കോമ്പൗണ്ടിങ് എന്നാൽ ഇരട്ടി ആവുകയാണ്. ഒന്നു രണ്ടായും, രണ്ടു നാലയും മാറുന്നു. നാല് എട്ടായും,എട്ട് പതിനാറയും, പതിനാറു മുപ്പത്തിരണ്ടായും മാറുന്നു. എസ്.ഐ.പി യെ കുറിച്ചും ഷെയർ മാർക്കറ്റിനെ കുറിച്ചും പഠിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഇതു മനസ്സിലാക്കാൻ സാധിക്കും.

ഉദാഹരണത്തിന്ന് നിങ്ങൾ ഒരു ലോൺ ആയിട്ട് അമ്പതിനായിരമോ ഒരു ലക്ഷമോ പത്തു ശതമാനം പലിശ നിരക്കിൽ എടുക്കുകയാണെങ്കിൽ അത് കുറച്ചുവർഷം അടക്കാതെ ഇരിക്കുകയാണെങ്കിൽ കുറച്ചു വർഷങ്ങൾക്ക് ശേഷം എന്താണ് സംഭവിക്കുക! അത് പത്ത് വർഷം കൊണ്ട് പത്ത് ലക്ഷമോ ഇരുപതു ലക്ഷമോ ആയിട്ടുണ്ടാകും. എന്താണ് അവിടെ സംഭവിക്കുന്നത്! ബാങ്ക് നമുക്ക് തരുന്ന ലോണിന് മുകളിൽ തുകയും പലിശയും കൂട്ടുപലിശയും ചേർത്ത് വലിയൊരു തുക ആയിട്ടുണ്ടാകും. അവിടെയും നടക്കുന്നത് ഇതേ കോമ്പൗണ്ടിംഗ് ആണ്.

 നമ്മൾ ഒരു തുക നിക്ഷേപിക്കുമ്പോൾ  ദീർഘകാല പദ്ധതിയിലേക്ക് നിക്ഷേപിക്കണം. അപ്പോൾ അവിടെ കോമ്പൗണ്ടിംഗ് നടക്കപ്പെടും.

ഉദാഹരണത്തിന്ന് ഇരുപത്തിമൂന്ന് വയസ്സുള്ള ഒരു വ്യക്തി മാസം 50,000 രൂപ ശമ്പളം വാങ്ങുന്നുണ്ട് എന്ന് വിചാരിക്കുക. ഒരു വർഷത്തേക്ക് 8 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട് എന്ന് കരുതുക. അങ്ങനെയാണെങ്കിൽ 50 വയസ്സാകുമ്പോഴേക്ക് അദ്ദേഹം എത്ര രൂപ സംരക്ഷിച്ചിട്ടുണ്ടാകും. ഇരുപതിമൂന്ന് വയസു മുതൽ അദ്ദേഹം വരുമാനത്തിന്റെ പത്തു ശതമാനം സംരക്ഷിക്കുകയാണെങ്കിൽ അത് 1.7 കോടി രൂപയാവും. എന്നാൽ ഇതേ തുക ഷെയർ മാർക്കറ്റിൽ നിഷേപിക്കുകയാണെങ്കിൽ, 12 ശതമാനം റിട്ടേൺ വെച്ച് കൂടുകയാണെങ്കിൽ അദ്ദേഹത്തിന് 4.2 കോടി രൂപയോളം ഉണ്ടാക്കാൻ പറ്റും. ഇനി ആ വ്യക്തി വരുമാനത്തിന്റെ 20% സേവ് ചെയ്താൽ തന്നെ 2.6 ഒരുകോടി രൂപയാണ് ആവുക, എന്നാൽ അത് ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ 8.47 കോടി രൂപ ഉണ്ടാക്കാൻ പറ്റും. ഇനി 50% സേവ് ചെയ്താൽ 3.2 കോടി ആണ് ലഭിക്കുക. എന്നാൽ ഇത് ഇൻവെസ്റ്റ് ചെയ്താൽ 12.7 കോടി ഉണ്ടാക്കാൻ സാധിക്കും. ഇതാണ് അദ്ദേഹം കോമ്പൗണ്ടിങ്ങിന്റെ ശക്തിയായി പറയുന്നത്. ചെറിയ തുകയാണെങ്കിൽ പോലും നിക്ഷേപിക്കുക.

7.ആസ്തികൾ ഉണ്ടാക്കുക ബാധ്യതകൾ അല്ല

   ആസ്തികൾ പണംനിങ്ങൾക്ക് ഇങ്ങോട്ട് തരുന്നു, എന്നാൽ ബാധ്യതകൾക്ക് പണം അങ്ങോട്ട് നൽകണം. കഴിഞ്ഞ ഭാഗങ്ങളിൽ നമ്മൾ പറഞ്ഞിട്ടുണ്ട് വീട്,കാർ മുതലായവ വരുമാനം കൊണ്ടു പോകുന്ന ഒന്നാണെന്ന്. അതിനുപകരം നമുക്ക് വരുമാനം ഉണ്ടാക്കിത്തരുന്നവയാണെങ്കിൽ അവ സമ്പാദ്യമാണ്. കൃഷി ചെയ്താൽ ഇങ്ങോട്ട് വരുമാനം ലഭിക്കുന്നു എങ്കിൽ അത് സമ്പാദ്യമാണ്. അത്യാവശ്യമല്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കുക.അത്യാവശ്യം സാധനങ്ങൾ മാത്രം വാങ്ങിക്കുക.

8.റിസ്ക്  റിട്ടേൺ ആൻഡ് ടൈം

   ഇവ മൂന്നും സമ്പത്തിന്റെ ത്രിമൂർത്തികൾ ആയി അദ്ദേഹം വിശേഷിപ്പിക്കുന്നു. എന്താണ് റിസ്ക്, നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറല്ലെങ്കിൽ നിങ്ങൾ റിസ്ക് എടുക്കുന്നവർക്ക് വേണ്ടി ജോലി ചെയ്യേണ്ടിവരും.അത് കൊണ്ട് ചെറിയ രീതിയിലാണെങ്കിൽ പോലും റിസ്ക് എടുക്കാൻ തയ്യാറാവുക. റിട്ടേൺ, ഇങ്ങോട്ട് വരുമാനം വരുന്ന രീതികൾ ഉണ്ടാക്കുക. സമയം, എല്ലാത്തിനും സമയം ആവിശ്യമാണ്. കോമ്പൗണ്ടിങ് തന്നെ എടുത്താൽ അതിന് സമയം ആവിശ്യമാണ്. ചൈനീസ് മുളയുടെ വളർച്ച  അതിനുദാഹരണമായി കാണാം. ചൈനീസ് മുള നട്ട് ഒന്നാം വർഷം വെള്ളമൊഴിക്കുകയാണെങ്കിൽ അതിന് യാതൊരു വിധത്തിലുള്ള മാറ്റവും കാണില്ല. രണ്ടാം വർഷവും മൂന്നാം വർഷവും നാലാം വർഷവും അഞ്ചാം വർഷവും അതുപോലെതന്നെ എന്നാൽ ആറാമത്തെ വർഷം അത് നൂറടി ഒറ്റ വളർച്ചയാണ്. ഇവിടെ അഞ്ചാമത്തെ വർഷം നമ്മൾ വെള്ളം ഒഴിക്കുന്നത് നിർത്തിയിരുന്നെങ്കിൽ അതുവരെ ചെയ്ത ഫലം വെറുതെ ആകുമായിരുന്നു. അതുപോലെ നമുക്ക് ക്ഷമിക്കാൻ സാധിക്കണം. കുറച്ചു കാലങ്ങൾ നമ്മൾ അതിനു വേണ്ടി  പരിശ്രമിച്ചുകൊണ്ടിരിക്കണം.

റിസ്കിന് ഏറ്റവും നല്ല ഉദാഹരണം "ഐ ഡി"യുടെ വളർച്ചയാണ്. ദോശ മാവ്,  ഇഡ്ഡലി മാവ് തുടങ്ങിയവ ഉണ്ടാക്കുന്ന ഒരു കമ്പനിയാണ് "ഐ ഡി", മലയാളി കൂടി ആയ പി സി മുസ്തഫയാണ് കമ്പനിയുടെ സ്ഥാപകൻ. ബാംഗ്ലൂർ കേന്ദ്രീക്രിതമായാണ് "ഐ ഡി" ആദ്യകാലങ്ങളിൽ പ്രവർത്തിച്ചത്. എന്നാൽ ഇന്ന് അത് കോടിക്കണ ക്കിന് ആസ്‌ഥിയുള്ള  ഉള്ള കമ്പനിയാണ് "ഐ ഡി ". ആദ്യം അരി ഒക്കെ മാവാക്കി വിൽക്കുകയാണ് അവർ ചെയ്തത്.എന്നാൽ അവർക്ക് മാർക്കറ്റ് കീഴടക്കാൻ സാധിച്ചില്ല. അപ്പോഴാണ് അവർക്ക് മനസ്സിലായത് ജനങ്ങൾ അവരെ വിശ്വസിച്ച് അവരുടെ സാധനങ്ങൾ വാങ്ങിയാൽ മാത്രമേ കച്ചവടം നടക്കുകയുള്ളൂ. അവർ ലോണെടുത്ത് ഒരുപാട് ഫ്രിഡ്ജുകൾ വാങ്ങി ബാംഗ്ലൂരിലെ പല തെരുവുകളിൽ കൊണ്ടു വെക്കുകയും, അവരുടെ ഉത്പന്നം പാക്കറ്റ് ആക്കി ഫ്രിഡ്ജുകളിൽ വെക്കുകയും ചെയ്തു.

അതിനുമുകളിൽ ഒരു പെട്ടി വച്ച്  "ഞങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു, ഞങ്ങളുടെ സേവനത്തിൽ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ ഇതിന്റെ തുക ഈ പെട്ടിയിൽ നിക്ഷേപിക്കുക " എന്ന് എഴുതി വച്ചു.അന്ന് അവർ എടുത്തത് ഒരു വലിയ റിസ്ക് ആണ്, കാരണം ആ ഫ്രിഡ്ജ് ആരെങ്കിലും എടുത്തുകൊണ്ടു

പോയിരുന്നെങ്കിൽ അല്ലെങ്കിൽ ആ പെട്ടി ആരെങ്കിലും എടുത്തിരുന്നെങ്കിൽ അവർക്ക് വൻ നഷ്ടം സംഭവിച്ചേനെ. അവർ അങ്ങനെ ചെയ്തപ്പോൾ ഉപഭോക്താക്കൾക്ക് അവരെ വല്ലാതെ ഇഷ്ടപ്പെടുകയും, രണ്ടു മൂന്നു മാസത്തിനകം അവരുടെ കച്ചവടം വളരെ നല്ല രീതിയിൽ ആവുകയും ചെയ്തു. പെട്ടന്നു തന്നെ ബിസിനസ് വളരെ മുന്നോട്ടു പോയി. അതാണ്  "റിസ്ക് റിട്ടേൺ ടൈം" ന്റെ പ്രാധാന്യം. 

 9.സമ്പാദ്യം ഭാഗിക്കുന്നതിന് കൃത്യമായ ഉപായം സൃഷ്ത്തിക്കുക

 നമുക്കുള്ള സമ്പത്തിനെ ശരിയായി വിഭജിക്കണം. ഏത് വ്യവസായം ആയാലും ഏതെങ്കിലും ഒന്നിൽ നിക്ഷേപിക്കുമ്പോൾ ഒരു പ്രത്യേക വിഭാഗത്തിൽ ചെയ്യാതെ നല്ലത് ഏതാണെന്ന് നോക്കി നിക്ഷേപിക്കണം. ഇപ്പോൾ ഫാർമ എന്നുപറയുന്ന ഇൻഡസ്ട്രി കോവിഡ് വന്നതിനുശേഷം ഉയരാൻ  സാധ്യതയുണ്ട്, എന്ന് കരുതി അതിൽ മാത്രമായി നിക്ഷേപിക്കാതെ വ്യത്യസ്തമായ കാര്യങ്ങളിൽ നിക്ഷേപിക്കുക. ഉദാഹരണത്തിന് സിമന്റ്, സ്റ്റീൽ, മീഡിയ, തുടങ്ങിയ വ്യത്യസ്തമായ പദ്ധതികളിൽ പണം നിക്ഷേപിക്കുക.

10.സ്റ്റോക്ക്, റിയൽ എസ്റ്റേറ്റ്, ആസ്തി മുതലായവയെ കുറിച്ച് മനസിലാക്കുക 

 എപ്പോഴും കൂടുതലായി അറിയാനും പഠിക്കാനും ശ്രമിക്കുക. ഇതിനെയെല്ലാം കുറിച്ച് വ്യക്തമായി പഠിക്കുമ്പോൾ നിക്ഷേപ പദ്ധതികൾ ഏതാണ് വേണ്ടതെന്നും ഏതാണ് നല്ലതെന്നും എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. 

 11.കൃത്യമായ അറിവും വിവരത്തിന്റെ കേന്ത്രീകരണവും

     കൂടുതലായും സാമ്പത്തികമായ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുക. വ്യക്തമായ ഒരു അറിവ് എല്ലാകാര്യത്തിലും ഉണ്ടാക്കുക ലോകരാജ്യങ്ങളിലെ സാമ്പത്തിക കുറിച്ച് മനസിലാക്കുക. എന്തെണോ ചെയ്യുന്നത് അത് മനസിലാക്കി ചെയ്യുക, നമ്മൾ സാധാരണ മാഗസിനാണ് വായിക്കുന്നത്, സമയം വെറുതെ കളയുകയാണ് ചെയ്യുന്നത്, സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കുന്നു എങ്കിൽ, അതൊക്കെ മാറ്റി സാമ്പത്തിക അഭിവൃദ്ധി തരുന്ന മാഗസിനുകൾ വായിക്കുക.കൂടുതലും അങ്ങനെയുള്ള കാര്യങ്ങളെ ശ്രദ്ധിക്കുക. രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങളെപ്പറ്റി ഒരുപാട് അറിവുണ്ടാക്കുക. ഇത്തരത്തിലുള്ള വ്യക്തത നമുക്ക്  സാമ്പത്തികാഭിവൃദ്ധി ഉണ്ടാക്കിത്തരും.   

12.നല്ല കടത്തിനെ ഉത്തേജിപ്പിക്കുക 

     ഇവിടെ അദ്ദേഹം പറയുന്നത് നമ്മൾ കഴിഞ്ഞ പ്രാവിശ്യം കടം ആയി പ്രതിപാദിച്ചിരുന്ന ലോണിനെയും ക്രെഡിറ്റ്‌ കാർഡിനെയും നല്ല രീതിയിൽ ഉപയോഗിക്കുക എന്ന കാര്യമാണ്. ഉദാഹരണത്തിന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നമ്മൾ ഐഫോൺ വാങ്ങുന്നു എങ്കിൽ, ലോണെടുത്ത് കാർ വാങ്ങി സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണെങ്കിൽ, അതൊക്കെ നമ്മുടെ ബാധ്യതയാണ് ആണ്. ലോൺ എടുത്താലും ഡെബിറ്റ് കാർഡ് ഉപയോഗിച്ചാലും അത് നമ്മുടെ ആസ്തി കൂട്ടുവാൻ വേണ്ടി ഉപയോഗിക്കണം. ഉദാഹരണത്തിന് 8% ശതമാനത്തിന് ലോണെടുത്തു എങ്കിൽ അത്  നിക്ഷേപിച്ച് ഒരു 10% ഉണ്ടാക്കാൻ സാധിക്കുകയാണെങ്കിൽ അവിടെ 2% നമ്മുടെ ലാഭമാണ്. അതിനാൽ നമ്മുടെ ബാധ്യതകൾ ഉപയോഗിച്ചും ആസ്തി ഉണ്ടാക്കുക.   

13.നികുതിയിൽ സേവ് ചെയ്ത് വരുമാനം ആകുക 

     നമ്മൾ വരുമാനം ഉണ്ടാക്കുമ്പോൾ അത് നല്ലൊരു ഭാഗവും  നികുതികൾ ആയി നമ്മുടെ കയ്യിൽ നിന്നും നഷ്ടപ്പെടുന്നു. അതിനാൽ കൂടുതൽ നികുതികളും സേവ് ചെയ്യാൻ ശ്രമിക്കുക. ടാക്സുകൾ കൊടുക്കാതെ ഗവൺമെന്റിന്റെ കബളിപ്പിക്കുക എന്ന് അല്ല. ടാക്സ് സേവ് ചെയ്യാൻ വേണ്ടി പല മാര്ഗങ്ങളും ഉണ്ട്. അവയെ കുറിച്ച് തിരിച്ചറിയുകയാണ് വേണ്ടത്. മാർച്ച് മാസം ആകുമ്പോൾ ആണ് കൂടുതൽ ആളുകളും പോളിസി എടുക്കുന്നത്. ഇതു പോലെ പല മേഖലകളിലും നികുതി ലഭിക്കാൻ സാധിക്കും. അങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കുകയും നികുതി കൊടുക്കുന്നതിൽ നിന്ന് ഒരു പരിധിവരെ മുക്തി നേടുന്നതിനായുള്ള കാര്യങ്ങൾ ആസൂത്രണവും ചെയ്യുക.

     നമ്മൾ പ്രതിപാദിച്ചതു പോലെ പതിമൂന്നു സ്റ്റെപ്പുകൾ കഴിഞ്ഞിരിക്കുന്നു. എന്നാൽ നിങ്ങൾക്കായി ഒരു ബോണസ് സ്റ്റെപ് കൂടി ഉണ്ട്. അതു ഞാൻ പതിനാലാമത്തെ  സ്റ്റെപ് ആയി ചുവടെ ചേർക്കുന്നു.   

14.ആരാണോ ചെയ്തത് അവരിൽ നിന്നും പഠിക്കുക

     വിജയിച്ചവരിൽ നിന്നും പഠിക്കുക. നേരിട്ട് പഠിക്കാൻ പറ്റിയില്ലെങ്കിലും അവർ എഴുതിയ പുസ്തകങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും ഇങ്ങനെയുള്ള കാര്യങ്ങളെ പടറ്റി കൂടുതലായി അറിയുക. അവരുടെ സോഷ്യൽ മീഡിയ പിന്തുടരുകയും കൂടുതൽ കാര്യങ്ങൾ അറിയുകയും ചെയ്യുക. സമയം വെറുതെ പാഴാക്കുന്നതിന് പകരം സോഷ്യൽ മീഡിയകൾ ഉപയോഗിച് ച് കൂടുതലായി അറിയാൻ ശ്രമിക്കുക.

     കൂടുതൽ അറിയാനും തുടർന്നുള്ള ബ്ലോഗുകൾ വായിക്കാനും ഫോളോ ചെയ്യുക. യൂട്യൂബ് വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 2

ജീവിത വിജയത്തിന്റെ അസാധാരണമായ  രഹസ്യം  ചിലർ എന്തു തൊട്ടാലും പൊന്നാകും, എന്നാൽ മറ്റു ചിലർ എപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കും...എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? അതിന്റെ പിന്നിൽ ഒരു രഹസ്യം ഉണ്ട്‌.  ഒരു വ്യക്തമായ ലക്ഷ്യം ഉണ്ടെങ്കിൽ മാത്രമേ ഒരു വ്യക്തിക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കു, മറിച്ചു ലക്ഷ്യം ഇല്ലെങ്കിൽ വിജയിക്കില്ല. ഉദാഹരണത്തിന് രണ്ടു കപ്പലുകളെ സങ്കല്പ്പിക്കാം,  ലോകത്തിലെ തന്നെ ഏറ്റവും നല്ല കപ്പലുകൾ, അവ തുറമുഖത്തു നിന്നും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. അതിൽ ഒരു കപ്പലിന് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ട്. എന്നാൽ രണ്ടാമത്തെ കപ്പലിന് ആകട്ടെ ഒരു പ്രത്യേക ദിശ കൊടുത്തിട്ടില്ല. അവിടെ എന്താണ് സംഭവിക്കാൻ പോകുന്നത്, അദ്യത്തെ കപ്പൽ പതിനായിരം  പ്രാവശ്യം ചുറ്റിത്തിരിഞ്ഞാലും എന്തു പ്രതിസന്ധി വന്നാലും യാത്ര ചെയ്ത് അത് എത്തേണ്ട തുറമുഖത്തുതന്നെ എത്തിച്ചേരും. എന്നാൽ അതേ സമയം രണ്ടാമത്തെ കപ്പലിനു എന്താണ് സംഭവിക്കുക, തുറമുഖത്തുനിന്നു അതു പുറപ്പെട്ടാൽ തന്നെ അതിനു മുഴുവൻ സംശയം ആയിരിക്കും ഇനി എങ്ങോട്ടാണ് പോകേണ്ടത് എന്നുള്ള ധാരണ അതിന്ന് ഉണ്ടായിരിക്കില്ല, എല്ലാം പ്രതിസന്ധി ആയി അതിന്ന് തോന്നും .  ഇതുതന്നെയാണ്

മാറാൻ സാധിക്കുന്നവനെ ജീവിത വിജയം നേടാൻ സാധിക്കൂ..

നല്ലൊരു മാറ്റം നാമെല്ലാവരും ഏപ്പോഴും ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമുക്ക് അതിനു സാധിക്കുന്നുണ്ടോ? നല്ല വളർച്ചയുള്ള ഒരു ജീവിതം, നല്ല ലൈഫ് സ്റ്റൈൽ അങ്ങനെ പലതും നാം ആഗ്രഹിക്കാറുണ്ട്, എന്നാൽ പലപ്പോഴും നാമവിടെ എത്തിച്ചേരുന്നില്ല. സാധാരണ എങ്ങനെ ഉയർന്ന ഒരു ജീവിതം നേടിയെടുക്കണം എന്ന് എപ്പോഴാണ് നമ്മുടെ മനസ്സിൽ തോന്നാറുള്ളത് ? ഗുരുക്കന്മാരുടെ വാക്കുകൾ കേൾക്കുമ്പോഴോ, പുസ്തകങ്ങൾ വായിക്കുമ്പോഴോ അല്ലെങ്കിൽ വീഡിയോസ് കാണുമ്പോഴോ  ഒക്കെ ആയിരിക്കാം അല്ലെ ? എന്നാൽ യഥാർത്ഥത്തിൽ നമുക്ക് അവിടെ എത്തിച്ചേരാൻ കഴിയാറില്ല. ശരിയല്ലേ... കാരണം നമുക്ക് നമ്മളെ കുറിച്ചുള്ള സെൽഫ് ഇമേജ് തന്നെയാണ്. നമ്മളിൽ രൂപപ്പെട്ട സെല്ഫ് ഇമേജ് കാരണം നമ്മുടെ ആത്മവിശ്വാസം വളരെ കുറവാണെങ്കിൽ നമ്മുക്ക് മാറ്റങ്ങളെ വേഗത്തിൽ  സ്വീകരിക്കാൻ സാധിക്കില്ല.  മാറ്റത്തിന്റെ പ്രാധ്യാനത്തെ മനസിലാക്കാൻ വേണ്ടി ഞാൻ ഇവിടെ രണ്ടു കരിങ്കല്ലുകളുടെ കഥ പറയാം. ഒരു കാട്ടിൽ മനോഹരമായ രണ്ടു വലിയ കല്ലുകൾ ഉണ്ടായിരുന്നു. അവർ എപ്പോഴും പല പല കാര്യങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു.  ഒരു ദിവസം ഒരു കല്ലിനെ കുറേയാളുകൾ ചേർന്ന് എവിടേക്കോ കൊണ്ടു പോയി. അതികം താമസിയാതെ രണ്ട

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 3

ജീവിതവിജയത്തിനുള്ള ഒരു അസാധാരണ രഹസ്യം  =================================   ഏൾ നെറ്റിൻഗേൽ പറയുന്നു "നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ നിങ്ങൾ വിജയിക്കും ". നിങ്ങൾ എന്തു ചിന്തിക്കുന്നുവോ  അതായി നിങ്ങൾ മാറും. പോസറ്റീവ് ആയിട്ടാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ വിജയിക്കും. നെഗറ്റീവ് ആയിട്ടാണ് ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ പരാജയപ്പെടും. എന്തുകൊണ്ടാണ് കൂടുതൽ ആളുകൾക്കും  ആ രീതിയിലേക്കു മാറാൻ സാധിക്കാത്തത് . ജോർജ് ബെർണാഡ്ഷാ പറയുന്നു ജനങ്ങൾ എപ്പോളും ചുറ്റുപാടുകളെ കുറ്റം പറയുകയാണ് ചെയ്യുന്നത്. ശരിക്കും നമുക്ക് എന്താണോ വേണ്ടത് ആ സാഹചര്യങ്ങളെ  നമ്മൾ സൃഷ്ടിക്കുകയാണ് .ഉദാഹരണത്തിനു നമുക്ക് ഭയങ്കര സന്തോഷം  ഉള്ള ദിവസമാണെങ്കിൽ നമ്മളോട് സ്കൂളിൽ പോകേണ്ടെന്നു പറഞ്ഞാലും, അന്ന് ഭയങ്കര മഴയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കിലും നമ്മൾ സാഹചര്യം സൃഷ്ടിച്ചു പോകും.നമ്മൾക്കു  പോകേണ്ടാത്ത എന്നു തോന്നുന്ന ദിവസമാണെങ്കിൽ നമ്മൾ തലവേദനയോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കുകയോ ചെയ്യും. ഇവിടെ എന്താണ് സംഭവിക്കുന്നത്, നമ്മുക്ക് ആവിശ്യമായ സാഹചര്യം നമ്മൾ സൃഷ്ടിക്കുന്നു. എന്നാൽ ഈ ശീലങ്ങൾ തുടർന്നും നമ്മുട