ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സമ്പത്തിനുള്ള പതിമൂന്നു ചവിട്ടു പടികൾ

ജീവിതത്തിൽ വിജയിക്കണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ് പക്ഷേ എവിടെ നിന്ന് തുടങ്ങണം എങ്ങനെ തുടങ്ങണം എന്നുള്ള ആശയ കുഴപ്പം എല്ലാവർക്കുമുണ്ട്. അതിനുള്ള ഒരു മാർഗദർശി എന്ന രീതിയിലാണ് ഞാൻ എന്റെ "വിന്നിങ് ഇനിഷിയെറ്റിവ്" എന്ന യൂട്യൂബ് ചാനലും ബ്ലോഗും തുടങ്ങിയത്. ഇത് എല്ലാവർക്കും ഉപകാരപ്രദം ആണെന്ന് കരുതുന്നു.  മുൻ ഭാഗങ്ങളിൽ നമ്മൾ ജീവിത വിജയത്തിനായുള്ള അസാധാരണ രഹസ്യത്തെ പറ്റി പ്രതിപാദിക്കുകയുണ്ടായി. സാമ്പത്തികമായി മുന്നോട്ടു പോവുക എന്നുള്ളതാണ് ജീവിതത്തിലെ അവിഭാജ്യഘടകം. പക്ഷേ പലർക്കും അതു സാധിക്കാതെ വരുന്നു, എന്തുകൊണ്ടാണിത് ? സമ്പത്ത് നമുക്ക് വരാത്തതുകൊണ്ട് അല്ല! എന്നാൽ സമ്പത്ത് നമുക്ക് കൈകാര്യം ചെയ്യാൻ അറിയാത്തതുകൊണ്ടാണ്. കഴിഞ്ഞ ബ്ലോഗിൽ സാമ്പത്തികമായ മണ്ടത്തരങ്ങളിൽ നിന്ന് എങ്ങനെ വിട്ടു നിൽക്കാമെന്ന് പ്രതിപാദിച്ചിരുന്നു. ഇന്നത്തെ ബ്ലോഗിൽ ജീവിതത്തിൽ സമ്പത്ത് എങ്ങനെ ഉണ്ടാക്കാം എന്ന കാഴ്ചപ്പാടിനെ കുറിച്ചാണ് സംസാരിക്കുന്നത്. അശ്വിൻ സാംഘി, സുനിൽ ദലാൽ എന്നു പറയുന്ന രണ്ട് ഇന്ത്യൻ എഴുത്തുകാർ എഴുതിയ "13 സ്റ്റെപ്പ്സ് ടു ബ്ലഡി ഗുഡ് വെൽത് " പുസ്തകത്തെ കുറിച്ച് ആണ് ഇന്ന് സംസാരിക്കുന്നത്. എഴുത
ഈയിടെയുള്ള പോസ്റ്റുകൾ

സാമ്പത്തിക കാര്യങ്ങളിൽ വിഡ്ഢിയാകാതിരിക്കാനുള്ള ആറു മാർഗങ്ങൾ

 പണത്തിന്റെ കാര്യത്തിൽ നാം സാധാരണയായി ചെയ്യുന്ന അബദ്ധങ്ങൾ എന്തൊക്കെയാണ്,എങ്ങനെയാണ് അതു നമുക്ക് ഒഴിവാക്കാനാവുന്നത്?        നമ്മുടെ ജീവിതവിജയത്തിൽ വളരെ അനിവാര്യമായ കാര്യമാണ് സാമ്പത്തിക ഭദ്രത കൈവരിക്കുക എന്നത്. പക്ഷെ പലപ്പോഴും നാം കാണുന്നത് നമുക്ക് ചുറ്റുമുള്ള പലരും സാമ്പത്തിക ക്ലേശം അനുഭവിക്കുന്നു എന്നതാണ്. അങ്ങനെയുള്ള ഘട്ടത്തിലൂടെ ഞാനും കടന്നുപോയപ്പോൾ എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് എന്നു ഞാനും ചിന്തിക്കുകയുണ്ടായി. അങ്ങനെ അതുമായി ബന്ധപ്പെട്ടു പല സാമ്പത്തിക വൈദഗ്ധമുള്ളവരോട് ഇടപെടാനും അതോടൊപ്പം സാമ്പത്തികമായി ബന്ധപ്പെട്ട പല പുസ്‌തകങ്ങൾ വായിക്കുവാനും ഇടവന്നു. അപ്പോൾ ഞാൻ മനസിലാക്കിയ ഒരു കാര്യം, നമുക്ക് ജനിക്കുമ്പോൾ തന്നെ സമ്പത്ത് ഇല്ലാത്തതോ അല്ലെങ്കിൽ ഒരുപാട് പണം വരാത്തതോ അല്ല നമ്മുടെ യഥാർത്ഥ പ്രതിസന്ധി, പലപ്പോഴും നമ്മളിൽ നിന്നും സംഭവിക്കുന്ന സാമ്പത്തിക അബദ്ധങ്ങൾ തന്നെയാണ് ഇതിനു കാരണം. അതുമായി ബന്ധപ്പെട്ടു അടുത്തിടെ ഞാൻ ഒരു പുസ്‌തകം വായിക്കുകയുണ്ടായി, വളരെ താല്പര്യം ജനിപ്പിക്കുന്നതും മൂല്യവുമുള്ള ഒരു പുസ്‌തകമായിരുന്നു അത്. പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരൻ ജേസിൻ  കെല്ലിയുടെ 'ഫൈനാൻഷ്യല

ജീവിത വിജയത്തിനുള്ള ഒരസാധാരണ രഹസ്യം - പൂർണരൂപം

ഏൾ നൈറ്റിഗേലിന്റെ ജീവിത വിജയത്തിനായുള്ള ഒരസാധാരണ രഹസ്യം എന്ന വിഷയത്തെ കുറിച്ചാണ് ഇതിനു മുൻപേയുള്ള നാലു ഭാഗങ്ങളിലും നമ്മൾ ചർച്ച ചെയ്തത്. കഴിഞ്ഞ നാലു ഭാഗങ്ങളുടെ സംക്ഷിപ്ത രൂപമാണ് ഇന്നത്തെ ഭാഗം. കഴിഞ്ഞ നാലു ബ്ലോഗുകൾ  വായിക്കുകയും യൂട്യൂബ് വീഡിയോ കാണുകയും ചെയ്താൽ കാര്യങ്ങൾ കൂടുതൽ വിശദമായി മനസിലാകും.  നെറ്റിൻഗേൽ പറയുന്നു "ജനങ്ങൾക് എല്ലാവർക്കും ജീവിതത്തിൽ വിജയിക്കണം എന്നുണ്ട്. ജീവിതവിജയത്തിനായി എല്ലാവരും പ്രയത്നിക്കുന്നുമുണ്ട്. എന്നാൽ വളരെ ചുരുക്കം ആളുകൾ മാത്രമേ ജീവിതത്തിൽ വിജയിക്കുന്നുള്ളൂ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് !" എന്താണ് ജീവിത വിജയം കൊണ്ട് ഉദ്ദേശിക്കുന്നത് ! നെറ്റിൻഗേൽ ജീവിതവിജയത്തെ നിർവചിക്കുന്നതിങ്ങനെ ആണ്  "ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടാവുകയും എല്ലാ ദിവസവും ആ ലക്ഷ്യത്തിലേക്കാണ് അവർ പോകുന്നത് എന്നറിയുകയും ചെയ്യുന്നുണ്ടെങ്കിൽ അതാണ് ജീവിതവിജയം". ജീവിതത്തിൽ വിജയിക്കുക എന്നത് ഒരുപാട് പണം ഉണ്ടാവുകയല്ല, മറിച്ച് അവർ എന്നും സന്തോഷമുള്ളവരും ഉന്മേഷം ഉള്ളവരും ആണെങ്കിൽ അവർ വിജയം കൈവരിച്ചവരാണെന്നു പറയാം. അതിനു ഉദാഹരണമായി അദ്ദേഹം കാണിച്ചു തരുന്നത് ഒരു വീ

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 4

ഏൾ നൈറ്റിന്ഗേലിന്റെ ജീവിതവിജയത്തിനുള്ള അസാധാരണ രഹസ്യം എന്ന അദ്ഭുതകരമായ ഒരു കാഴ്ചപ്പാടിനെകുറിച്ചാണ് നമ്മൾ കഴിഞ്ഞ മൂന്നു ഭാഗങ്ങളിലായി പറഞ്ഞത്.  ഇന്നു അതിന്റെ അവസാന ഭാഗത്തെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. എങ്ങനെയാണ് പൂർണമായി ഈ രഹസ്യം  നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുക! കഴിഞ്ഞ ഭാഗങ്ങളിൽ  നമ്മൾപറഞ്ഞു  എന്തുകൊണ്ടാണ് ഇതൊരു അസാധാരണ രഹസ്യം എന്നു പറയുന്നത്, അദ്ദേഹം പറയുകയാണ് എല്ലാവർക്കും ഇതിനെ കുറിച്ചു അറിയാം, അല്ലെങ്കിൽ നമ്മൾ ഭൂരിപക്ഷം പേരും ഇതിനെ കുറിച്ചു  കേട്ടിട്ടുണ്ട്. പക്ഷെ യഥാർത്ഥത്തിൽ  നമ്മുടെ ജീവിതത്തിലേക്ക് ഇത് പ്രവർത്തികമാക്കുന്നില്ല. വളരേ ചുരുക്കം ആളുകൾ  മാത്രമേ ഇത്  ജീവിതത്തിൽ  നടപ്പിൽവരുത്തുന്നുള്ളു . അതുകൊണ്ട് തന്നെ വളരേ ചുരുക്കം ആളുകൾ മാത്രമേ  ജീവിതത്തിൽ വിജയിക്കുന്നുള്ളു. ഈ കാരണത്താൽ ആണ്  അദ്ദേഹം ഇതിനെ അസാധാരണ രഹസ്യമായി വിശേഷിപ്പിക്കുന്നത്. എന്നാൽ ഏങ്ങനെയാണ് ഇത് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുക! തുടർന്ന് അദ്ദേഹം ശാസ്ത്ര നിയമങ്ങളെ പ്രതിപാദിക്കുന്നു, ഐസക്ക് ന്യുട്ടന്റെ ഭൂഗുരുത്വആകർഷണ നിയമ പ്രകാരം, ഭൂമി അതിന്റെ ഉപരിതലത്തിലേക്കു എല്ലാ വസ്തുക്കളെയും ആകർഷിക്കുന്നു.

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 3

ജീവിതവിജയത്തിനുള്ള ഒരു അസാധാരണ രഹസ്യം  =================================   ഏൾ നെറ്റിൻഗേൽ പറയുന്നു "നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ നിങ്ങൾ വിജയിക്കും ". നിങ്ങൾ എന്തു ചിന്തിക്കുന്നുവോ  അതായി നിങ്ങൾ മാറും. പോസറ്റീവ് ആയിട്ടാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ വിജയിക്കും. നെഗറ്റീവ് ആയിട്ടാണ് ചിന്തിക്കുന്നത് എങ്കിൽ നിങ്ങൾ പരാജയപ്പെടും. എന്തുകൊണ്ടാണ് കൂടുതൽ ആളുകൾക്കും  ആ രീതിയിലേക്കു മാറാൻ സാധിക്കാത്തത് . ജോർജ് ബെർണാഡ്ഷാ പറയുന്നു ജനങ്ങൾ എപ്പോളും ചുറ്റുപാടുകളെ കുറ്റം പറയുകയാണ് ചെയ്യുന്നത്. ശരിക്കും നമുക്ക് എന്താണോ വേണ്ടത് ആ സാഹചര്യങ്ങളെ  നമ്മൾ സൃഷ്ടിക്കുകയാണ് .ഉദാഹരണത്തിനു നമുക്ക് ഭയങ്കര സന്തോഷം  ഉള്ള ദിവസമാണെങ്കിൽ നമ്മളോട് സ്കൂളിൽ പോകേണ്ടെന്നു പറഞ്ഞാലും, അന്ന് ഭയങ്കര മഴയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കിലും നമ്മൾ സാഹചര്യം സൃഷ്ടിച്ചു പോകും.നമ്മൾക്കു  പോകേണ്ടാത്ത എന്നു തോന്നുന്ന ദിവസമാണെങ്കിൽ നമ്മൾ തലവേദനയോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കുകയോ ചെയ്യും. ഇവിടെ എന്താണ് സംഭവിക്കുന്നത്, നമ്മുക്ക് ആവിശ്യമായ സാഹചര്യം നമ്മൾ സൃഷ്ടിക്കുന്നു. എന്നാൽ ഈ ശീലങ്ങൾ തുടർന്നും നമ്മുട

ജീവിത വിജയത്തിന്റെ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ? ഭാഗം 2

ജീവിത വിജയത്തിന്റെ അസാധാരണമായ  രഹസ്യം  ചിലർ എന്തു തൊട്ടാലും പൊന്നാകും, എന്നാൽ മറ്റു ചിലർ എപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കും...എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? അതിന്റെ പിന്നിൽ ഒരു രഹസ്യം ഉണ്ട്‌.  ഒരു വ്യക്തമായ ലക്ഷ്യം ഉണ്ടെങ്കിൽ മാത്രമേ ഒരു വ്യക്തിക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കു, മറിച്ചു ലക്ഷ്യം ഇല്ലെങ്കിൽ വിജയിക്കില്ല. ഉദാഹരണത്തിന് രണ്ടു കപ്പലുകളെ സങ്കല്പ്പിക്കാം,  ലോകത്തിലെ തന്നെ ഏറ്റവും നല്ല കപ്പലുകൾ, അവ തുറമുഖത്തു നിന്നും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. അതിൽ ഒരു കപ്പലിന് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ട്. എന്നാൽ രണ്ടാമത്തെ കപ്പലിന് ആകട്ടെ ഒരു പ്രത്യേക ദിശ കൊടുത്തിട്ടില്ല. അവിടെ എന്താണ് സംഭവിക്കാൻ പോകുന്നത്, അദ്യത്തെ കപ്പൽ പതിനായിരം  പ്രാവശ്യം ചുറ്റിത്തിരിഞ്ഞാലും എന്തു പ്രതിസന്ധി വന്നാലും യാത്ര ചെയ്ത് അത് എത്തേണ്ട തുറമുഖത്തുതന്നെ എത്തിച്ചേരും. എന്നാൽ അതേ സമയം രണ്ടാമത്തെ കപ്പലിനു എന്താണ് സംഭവിക്കുക, തുറമുഖത്തുനിന്നു അതു പുറപ്പെട്ടാൽ തന്നെ അതിനു മുഴുവൻ സംശയം ആയിരിക്കും ഇനി എങ്ങോട്ടാണ് പോകേണ്ടത് എന്നുള്ള ധാരണ അതിന്ന് ഉണ്ടായിരിക്കില്ല, എല്ലാം പ്രതിസന്ധി ആയി അതിന്ന് തോന്നും .  ഇതുതന്നെയാണ്

ജീവിത വിജയ രഹസ്യങ്ങൾ എപ്പോഴും നിഗൂഢമായിരിക്കുന്നത്, എന്തുക്കൊണ്ട് ?

വിജയിക്കുവാനുള്ള  രഹസ്യം  നമുക്കെല്ലാവർക്കും ജീവിതത്തിൽ വിജയിക്കണം എന്ന ആഗ്രഹം ഉണ്ട്. എന്നാൽ എന്താണ് ജീവിത വിജയം?  എങ്ങനെയാണ് ജീവിത വിജയം കൈവരിക്കുക? എന്ന് എത്ര പേർക്ക് അറിയാം. പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനും,  റേഡിയോ ജേർണലിസ്റ്റും ആയ ഏൾ നൈറ്റിംഗേൽ ജീവിത വിജയത്തിനെ കുറിച്ച് 1956കളിൽ തന്റെ ഓഡിയോ റെക്കോർഡിങ്ങുകളിൽ പ്രതിപ്പാദിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു; അമേരിക്കയിൽ  25 വയസുള്ള നൂറ് ആളുകളുടെ ഇടയിൽ നടത്തിയ ഒരു സർവ്വേയിൽ എല്ലാവരും തന്നെ ജീവിത വിജയം നേടണമെന്ന് ആഗ്രഹിക്കുന്നു എന്ന് പറയുന്നു. എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് 65 വയസാകുമ്പോഴേക്കും അവരിൽ 95%പേരും മറ്റുള്ളവരെ ആശ്രയിച്ചാണ്  ജീവിക്കുന്ന് എന്നാണ്.  എന്താണ് ഇതിനു  കാരണം? ഓരോ വ്യക്തിയും  സമൂഹത്തിലെ  മാനദണ്ഡങ്ങൾക്ക് അനുസൃതമായി ജീവിക്കുന്നു.  സമൂഹത്തിൽ എന്താണോ നടക്കുന്നത്  അതിനെ മാർഗ്ഗരേഖയായി കണ്ട് പിന്തുടരുകയാണ് ചെയ്യുന്നത്. നൈറ്റിംഗേൽ ജീവിത വിജയത്തിനെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്  "സക്‌സസ് ഈസ് എ പ്രോഗ്രസ്സിവ് റിയലൈസേഷൻ ഓഫ് എ വേർതി ഐഡിയൽ" അതായത്, ഒരു വ്യക്തി ഏതു മേഖലയിൽ ആണോ പ്രവർത്തിക്കുന്നത്, ആ മേഖലയിൽ പൂർണ സന്തോഷത്ത